വധശ്രമ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ തയ്യാറെടുക്കവെ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് നെയ്യാർഡാമിലെ തുരുത്തിൽ

തിരുവനന്തപുരം:  വിദേശത്ത് കടക്കാൻ  തയ്യാറെടുക്കവെ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ. തൊളിക്കോട് വിതുര ചേന്നൻപാറ കെഎംസിഎം സ്കൂളിനു സമീപം വാനിശ്ശേരി ഡാനിയലിന്റെ മകൻ സജികുമാറാ(44)ണ് അറസ്റ്റിലായത്.

പാലോട് ഇടവം ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കലാ പരിപാടിക്കിടെ  ഇടവം സ്വദേശി അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ  കഴിയുകയായിരുന്നു ഇയാൾ. വിദേശത്ത് നിന്ന് അവധിക്ക് വന്ന പ്രതി സംഭവശേഷം നെയ്യാർഡാമിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.

 മംഗലാപുരം വഴി വ്യാഴാഴ്ച്ച വിദേശത്ത് കടക്കാൻ ശ്രമിക്കവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  അറസ്റ്റു ചെയ്യുകയായിരുന്നു. മുമ്പ് മൂന്ന് പ്രതികളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !