ആലപ്പഴ: ജില്ലയിലെ കായികമേഖലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ജില്ല കളക്ടർ ഹരിത വി. കുമാർ വിലയിരുത്തി. നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ചെങ്ങന്നൂർ, കണിച്ചുകുളങ്ങര, ആര്യാട് തുടങ്ങിയ സ്റ്റേഡിയങ്ങളെ സംബന്ധിച്ചും ഇഎംഎസ് സ്റ്റേഡിയം ഉൾപ്പെടെയുള്ള തുടങ്ങുവാൻ പോകുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച നടത്തി.
പ്രവർത്തന പുരോഗതികൾ വിലയിരുത്തുന്നതിന് വേണ്ടി സ്ഥലം സന്ദർശിക്കുമെന്ന് അവർ പറഞ്ഞു. ജില്ലയിൽ നടക്കുവാൻ പോകുന്ന എന്റെ കേരളം എക്സിബിഷനിൽ സ്പോർട്സുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് രൂപരേഖയായി.
രാജാ കേശവദാസ് നീന്തൽകുളം അവധിക്കാലത്ത് കുട്ടികൾക്ക് പരിശീലനത്തിനായി തുറന്ന് കൊടുക്കണമെന്നും ജില്ലയിൽ നടക്കുന്ന കായിക പരിപാടികൾ മികവുറ്റതാക്കണമെന്നും ജില്ലയിൽ നടക്കുന്ന കലാകായിക പ്രവർത്തനങ്ങളെ നല്ല നിലയിൽ പ്രോത്സാഹിപ്പിക്കുമെന്നും ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഹരിത വി. കുമാർ പറഞ്ഞു.
ജില്ലാ സ്പോർട്സ് കൗൺസിലിന് വേണ്ടി കളക്ടർക്ക് പൂച്ചെണ്ട് നൽകി. സ്പോർട്സ് കൗൺസിൽ ഭാരവാഹികളായ പ്രസിഡന്റ് പി.ജെ ജോസഫ്, വൈസ് പ്രസിഡന്റ് വി. ജി വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ്കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ റ്റി.കെ അനിൽ, അഡ്വ: കുര്യൻ ജെയിംസ്, ടി. ജയമോഹൻ, കെ. കെ പ്രതാപൻ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.