ഇടുക്കി കുളമാവില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്ന ആരോപണം; കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ച് അച്ഛനും മകനും

 തൊടുപുഴ: ഇടുക്കി കുളമാവില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്ന ആരോപണവുമായി അച്ഛനും മകനും രംഗത്ത്‌. സംഭവത്തില്‍ ഇരുവരും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയെ സമീപിച്ചു. ഉത്സവത്തിനിടെ ബഹളമുണ്ടാക്കിയവരെന്ന് കരുതി പൊലീസ് ഇവരെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. 

അതേസമയം ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. കുളമാവ് ഉപ്പുകുന്നില്‍ ഉത്സവത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച്ച നടന്ന ഗാനമേളക്കിടെയുണ്ടായ അടിപിടിയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്തെത്തിയ പൊലീസ് അടിപിടി നടത്തിയ യുവാക്കളെ ഓടിച്ചിരുന്നു. ഇതിനിടെ ആളുമാറി മർദ്ദിച്ചുവെന്നാണ് ജോര്‍ജ്ജുകുട്ടിയുടെയും പിതാവ് സജീവിന്‍റെയും പരാതി. കൈക്ക് പരിക്കേറ്റ ജോർജ്ജുകുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണവും നടപടിയുമാവശ്യപെട്ട് ജോർജ്ജുകുട്ടിയും സജീവും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയെ സമീപിച്ചു. പരാതിയില്‍ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !