തൊടുപുഴ: വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തയ്യാറാക്കുന്ന ജോബ് കൺസൾട്ടൻസി ഉടമയെ തിരഞ്ഞ് തൊടുപുഴ പൊലീസ് . ഏദൻസ് ജോബ് കൺസൾട്ടൻസി ഉടമ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജോർജൻ.സി.ജസ്റ്റിയെ ആണ് പൊലീസ് തിരയുന്നത്. ഇയാളുടെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ നിരവധി വ്യാജ രേഖകളും സീലുകളും പിടിച്ചെടുത്തു. വിദേശത്തേക്ക് പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് ലിവിങ് എക്സ്പെൻസ് ആയി നിശ്ചിത സംഖ്യയുടെ ബാങ്ക് സ്റ്റേറ്റ്മെൻറ് കാണിക്കേണ്ടത് നിർബന്ധമാണ്.
ഇതിനായി ഫെഡറൽ ബാങ്കിന്റെ പേരിൽ നിർമിച്ച നിരവധി വ്യാജ രേഖകൾ ആണ് തൊടുപുഴ മങ്ങാട്ടുകവല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏദൻസ് ജോബ് കൺസൾട്ടൻസിയിൽ നിന്ന് പിടിച്ചെടുത്തത്. ബാങ്കിൻറെ പേരിൽ വ്യാജ ലെറ്റർ ഹെഡ് തയ്യാറാക്കിയിരുന്നു തട്ടിപ്പ്. ഫെഡറൽ ബാങ്ക് മാനേജരുടെ വ്യാജ ഒപ്പും ഈ രേഖകളിൽ ഉണ്ടെന്ന് കണ്ടെത്തി. ബാങ്കിന്റെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.
വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾ നൽകിയ രേഖകൾ അതാത് രാജ്യങ്ങൾ സ്ഥിരീകരിക്കാനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ആണ് തട്ടിപ്പ് മനസ്സിലായത് . ഇതോടെയാണ് ബാങ്ക് അധികൃതർ പരാതി നൽകിയത്. ജോബ് കൺസൾട്ടൻസി ഉടമ ജോർജൻ സി ജസ്റ്റിയെ ഇതുവരെ കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. പ്രതി ഒളിവിൽ ആണെന്നും കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.