പാലാ;തലപ്പുലത്തു ശ്രീരാമക്ഷേത്രം ആക്രമിച്ചു ക്ഷേത്ര കമാനവും തൂണുകളും ശ്രീ രാമചിത്രം പതിപ്പിച്ച ബോർഡുകളും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി ക്ഷേത്രം ഭാരവാഹികൾ.കേരള വേലൻ മഹാസഭ മീനച്ചിൽ താലൂക്കിന്റെ നിയന്ത്രണത്തിലുള്ള ശ്രീ രാമസ്വാമിക്ഷേത്രത്തിന് നേരെ മുൻപും പലവിധ അക്രമങ്ങൾ ഉണ്ടായിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു.
സംഭവത്തിൽ വേലൻ മഹാസഭ മീനച്ചിൽ താലൂക് യൂണിയൻ പോലീസിൽ പരാതി നൽകി വിഷയത്തിൽ ശക്തമായ നടപടി വേണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.സംഭവത്തിൽ പ്രതിഷേധിച്ചു വിവിധ ഹിന്ദു സംഘടനനേതാക്കളും സ്ഥലത്തെത്തി. ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു വേലൻ മഹാസഭയും വിവിധ ഹിന്ദു സംഘടനകളും നാളെ വൈകുന്നേരം അഞ്ചുമണിക്ക് പനയ്‌ക്കപ്പാലത്തു പ്രതിഷേധ കൂട്ടായ്മാ സംഘടിപ്പിക്കുമെന്നും.വിഷയത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നത് വരെ പ്രതിഷേധം ഉണ്ടാകുമെന്നും ശ്രീരാമ സ്വാമി ക്ഷേത്രം സെക്രട്ടറി ശ്രീ തങ്കപ്പൻ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.