വടകര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ളീല സന്ദേശമയച്ച സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി കണ്ടോത്ത് താഴെകുനി ബാലകൃഷ്ണൻ (53) നെയാണ് ചോമ്പാല സി ഐ ശിവൻ ചോടോത്ത് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്ലസ് ടു വിദ്യാർത്ഥിനിയുടെ ഫോണിലേക്കാണ് ഇയാൾ അശ്ലീല സന്ദേശം അയച്ചത്. നിരന്തരം മാനഹാനിയുണ്ടാക്കുന്ന അശ്ലീല വാട്സ് ആപ്പ് സന്ദേശങ്ങൾ പ്രിൻസിപ്പലിന്റെ പക്കൽ നിന്നും ഉണ്ടായതോടെ, വിദ്യാർത്ഥിനി പരാതിയുമായി തിങ്കളാഴ്ച്ച സ്കൂളിലെത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സ്കൂളിലും പുറത്തും സംഘടിച്ചത് സംഘർഷത്തിനിടയാക്കി. വിവരമറിഞ്ഞെത്തിയ പോലീസ് അധ്യാപകനെ പിടികൂടുകയായിരുന്നു.
വിദ്യാർത്ഥിനി അധ്യാപികയോടൊപ്പം നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി. വടകര ഗവ ആശുപത്രിയിൽ വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. ഇതിനിടെ അധ്യാപകൻ വിദ്യാർത്ഥിനിക്ക് അയച്ച അശ്ലീല സന്ദേശങ്ങൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കാനും തുടങ്ങി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.