ദില്ലി ;ഹൈബി ഈഡനെയും ടി എന്‍ പ്രതാപനെയും ലോക്സഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി ലോക്സഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളുടെ യോഗത്തിന് ശേഷമാണ് ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയത്.
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുളള ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിഞ്ജാപനം ഇവര്‍ കീറി സ്പീക്കറുടെ മുഖത്തെറിഞ്ഞിരുന്നു. ഇതാണ് ബി ജെ പിയെ പ്രകോപിപ്പിച്ചത്. ഇതിൽ സ്പീക്കറും കടുത്ത അതൃപ്തിയിലാണ്. വൈകീട്ട് സഭ ചേര്‍ന്നപ്പോഴും ഇവര്‍ കരിങ്കൊടി കാണിച്ചിരുന്നു.
ഇതോടൊപ്പം അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയറിന് നേരെ വലിച്ചെറിഞ്ഞു. സ്ഥിതി വഷളായതോടെ നാല് മണിവരെ ലോക് സഭ നിര്‍ത്തിവച്ച് സ്പീക്കര്‍ മടങ്ങുകയാണുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.