കൊല്ലം: ബിഷപ് ജോസഫ് ഫെര്‍ണാണ്ടസ് കാലം ചെയ്തു.

കൊല്ലം: ബിഷപ് എമരിറ്റസ് ജോസഫ് ജി. ഫെര്‍ണാണ്ടസ് (98) കാലം ചെയ്തു. ന്യൂമോണിയ ബാധിച്ച് കൊല്ലത്ത് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

1925ല്‍ മരുതൂര്‍കുളങ്ങരയില്‍ ജനിച്ച അദ്ദേഹം രുപത്തിനാലാമത്തെ വയസ്സിൽ പൗരോഹിത്യം സ്വീകരിച്ച് 1949ല്‍ വൈദികനായി. 1978ല്‍ ബിഷപ്പായും ചുമതലയേറ്റു.  ഡോ. ജോസഫ് ജി. ഫെർണാണ്ടസ്, ബിഷപ് എന്ന നിലയിൽ 1978 മുതൽ 2001 വരെ കാൽ നൂറ്റാണ്ടോളം രൂപതയെ നയിച്ചു. രൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാനായ ഡോ. ജെറോം എം. ഫെർണാണ്ടസിന്റെ പിൻഗാമിയാണ്. 

തോട്ടപ്പള്ളി മുതൽ പാരിപ്പള്ളി വരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണു കൊല്ലം രൂപത.പള്ളികളില്‍ ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ക്കും കുടുംബ യൂണിറ്റുകള്‍ക്കും രൂപം നല്‍കാന്‍ മുന്‍കൈയെടുത്ത വ്യക്തി കൂടിയാണ്. കെസിബിസി വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം വത്തിക്കാന്റെ ആരോഗ്യപോഷണ സംഘടനയോടും ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !