കണ്ണൂർ: വീണ്ടും ആഭ്യന്തര കലഹം രൂക്ഷമാകുമെന്ന സൂചനയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഹൈക്കമാന്‍ഡിനെ സമീപിച്ച് കേരളത്തില്‍ നിന്നുള്ള ഏഴ് എം.പിമാര്‍. എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോടാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്. എംപിമാരായ കെ.മുരളീധരനും എം.കെ രാഘവനും നോട്ടീസ് അയച്ച കെപിസിസി നേതൃത്വത്തിന്റെ നടപടിയിലും എംപിമാര്‍ അതൃപ്തി അറിയിച്ചു.
അതേസമയം, കെ സുധാകരന് അയച്ച നോട്ടീസിന് മറുപടി നല്‍കില്ലെന്ന് കെ.മുരളീധരനും എം.കെ രാഘവനും തീരുമാനിച്ചിട്ടുണ്ട്. കെ.സുധാകരന് നോട്ടീസ് അയച്ചതിനോട് നേരത്തെ കെ മുരളീധരന് രൂക്ഷമായി പ്രതികരിച്ചിരുന്നു. അപമാനിക്കാന്‍ വേണ്ടിയാണ് നോട്ടീസ് നല്‍കിയതെന്നായിരുന്നു കെ മുരളീധരന്റെ ആരോപണം. ഇനി ലോക്സഭയിലും നിയമസഭയിലേക്കും താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കെപിസിസി അധ്യക്ഷൻ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കത്തയച്ചതെന്നും എംപിമാര്‍ പരാതിപ്പെട്ടു. കേരളത്തിലെ സംഘടനാ സംവിധാനം കുത്തഴിഞ്ഞുവെന്നും തികച്ചും ഏകപക്ഷീയമായ പുന:സംഘടനാ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.