കത്തിയുമായി പാലായിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആൾ പിടിയിൽ.

പാലാ: കത്തിയുമായി എത്തി പാലായിലെ ബേക്കറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. 

പാലാ ളാലം പരുമലക്കുന്ന് കോളനി ഭാഗത്ത് പരുമല വീട്ടിൽ ജോർജ് മകൻ ജോജോ ജോർജ് (27) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് പാലാ പഴയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബേക്കറിയിലെത്തി കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് വീശി കടയിലെ ജീവനക്കാരെയും, കടയുടമയെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. 

കഴിഞ്ഞദിവസം ഈ ബേക്കറിയിൽ നിന്നും ജോജോ സാധനങ്ങൾ വാങ്ങിയതിന്റെ പൈസ കടയുടമ ചോദിച്ചതിലുള്ള വിരോധം മൂലമാണ് ഇയാൾ കത്തിയുമായി എത്തി ബേക്കറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉടമയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. 

ജോജോ ജോർജ് പാലാ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ പി ടോംസൺ, സി.പി.ഓ മാരായ ആരണ്യ മോഹൻ, ശ്യാംലാൽ, ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !