ഡബ്ലിന്‍ : അറ്റ്ലാന്റിക് തീരത്ത് ആലിപ്പഴവും ഇടിമിന്നലും ഉണ്ടാകും ഈ ആഴ്‌ചയിലെ ശേഷിക്കുന്ന ദിവസങ്ങളിൽ മഴയും ശക്തമായ കാറ്റും അയർലണ്ടിനെ ബാധിക്കുന്നതിനാൽ ഇന്ന് വൈകുന്നേരം കാര്യമായ മാറ്റം വരുമെന്ന് കാലാവസ്ഥാ വിദഗ്ധൻ സ്ഥിരീകരിച്ചു.
അയര്‍ലണ്ടിനെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കാലാവസ്ഥ മലക്കം മറിയുന്നു. അപ്രതീക്ഷിത ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും പെരുമഴയുമാണ് രാജ്യത്തെ പേടിപ്പെടുത്തുന്നത്.
അപൂര്‍വ്വമായ കാലാവസ്ഥാ മാറ്റമാണ് രാജ്യത്ത് സംഭവിക്കുന്നതെന്നാണ് മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.രാജ്യത്ത് ആധിപത്യം നേടുന്ന ന്യൂനമര്‍ദ്ദവും അതുണ്ടാക്കുന്ന കനത്ത മഴയും ശക്തിയേറിയ കാറ്റുംആശങ്കപ്പെടുത്തുന്നതാണെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കുന്നു.
അയര്‍ലണ്ടിന്റെ കാലാവസ്ഥയെയും അന്തരീക്ഷത്തെയും അസ്വസ്ഥമാക്കുന്നതാണ് ഈ ആഴ്ചയില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദമെന്ന് മെറ്റ് ഏറാന്‍ വിശദീകരിച്ചു.ഇക്കാരണത്താല്‍ വ്യാപക മഴയും കാറ്റും പ്രതീക്ഷിക്കാം. ചിലയിടങ്ങളില്‍ മഴ കനത്തതാകാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച വ്യാപക മഴയും ഒപ്പം വെയിലും പ്രതീക്ഷിക്കാം.
എന്നാല്‍ തെക്കുപടിഞ്ഞാറ് നിന്നും കട്ടികൂടിയ മഴ മേഘമെത്തുന്നതോടെ മഴ ക്രമേണ വടക്കുകിഴക്ക് ഭാഗത്തേക്ക് വ്യാപിക്കും. ഉയര്‍ന്ന താപനില 10മുതല്‍ 13ഡിഗ്രി സെല്‍ഷ്യസ് വരെയാകും. രാത്രിയിലും മഴ തുടരും.ചിലയിടങ്ങളില്‍ മഴ ശക്തമാകും.അറ്റ്‌ലാന്റിക് തീരങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തമാകാനുമിടയുണ്ട്. നാലുമുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഉയര്‍ന്ന താപനില.
ബുധനാഴ്ച രാവിലെ മഴ വടക്ക് ഭാഗത്തേക്ക് നീങ്ങും. വെള്ളിയാഴ്ചയിലും വാരാന്ത്യത്തിലും കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.
“നാളെ ചൊവ്വാഴ്‌ച വൈകുന്നേരം കാര്യങ്ങൾ വളരെ നനഞ്ഞതും കാറ്റുള്ളതുമായി മാറുന്നുവെന്ന്” കാർലോ കാലാവസ്ഥയിൽ നിന്നുള്ള അലൻ ഒ റെയ്‌ലി ട്വിറ്ററിൽ സ്ഥിരീകരിച്ചു .
രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മഴയ്‌ക്കൊപ്പം പടിഞ്ഞാറന്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. 7 മുതല്‍ 11ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഏറ്റവും ഉയര്‍ന്ന താപനില .രാത്രിയില്‍ വരണ്ട അന്തരീക്ഷമായിരിക്കും.എന്നാലും തണുപ്പുമുണ്ടാകും. പൂജ്യം മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും രാത്രി താപനില. വ്യാഴാഴ്ചയും വ്യാപകമായ മഴ തുടരും.ചിലയിടങ്ങളില്‍ മഴ ശക്തമായേക്കാം. 7.00 മുതല്‍ 11.00 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഉയര്‍ന്ന താപനില.
Met Eireann ന്റെ പ്രവചനം ഈ ആഴ്‌ചയിലെ അതേ ഭയാനകമായ കാലാവസ്ഥ മാറ്റം സ്ഥിരീകരിക്കുന്നു, മറ്റു കൗണ്ടികൾ മോശം അവസ്ഥകളുടെ ആദ്യകാല ആഘാതം വഹിക്കും, എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾ മണിക്കൂറുകൾക്ക് ശേഷം അതിന്റെ ഫലങ്ങൾ അനുഭവിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.