കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് തടവ് ശിക്ഷ. സൂറത് കോടതിയില്‍ നടന്ന കേസ് ആണ് 2 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് കാരണം.
‘എല്ലാ കള്ളന്മാര്ക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്’ എന്നായിരുന്നു രാഹുലിന്റെ വിവാദ പ്രസംഗം. പരാതിയില്‍ വാദം കേട്ട സൂറത്ത് കോടതിയാണ് രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്.
പ്രസംഗത്തിന്റെ സാരം
എല്ലാ കള്ളന്മാരുടെയും പേരില്‍ മോദി എന്നുണ്ട്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. എന്താണ് ഈ കള്ളന്മാര്ക്കെല്ലാം മോദി എന്നു പേരുകള്‍ ഉണ്ടായത് എങ്ങനെ …ഇനിയും നമ്മൾ തിരഞ്ഞാല്‍ കൂടുതല്‍ കള്ളന്മാര് മോദിമാരുടെ പേരുകളില്‍ പുറത്തുവരും…എന്നതായിരുന്നു രാഹുലിന്റെ പ്രസംഗത്തിലെ പരാമർശം
കര്‍ണാടകത്തിലെ കോലാറില്‍ 2019 ഏപ്രില്‍ 13ന് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി, മോദി സമുദായത്തെ എടുത്തു പറഞ്ഞു അവഹേളിച്ചെന്നാണ് കേസ്. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് കോടതിയില്‍ പരാതി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.