അബുദാബി: യു.എ.ഇയുടെ പരമ്പരാഗത ഇഫ്‌താർ സമയമറിയിക്കുന്ന ശൈലിയായ പീരങ്കി വെടിയുതിർക്കൽ ഇത്തവണയും നടക്കും.
ദുബായിൽ ഇഫ്താർ പീരങ്കികൾ എട്ട് സ്ഥലങ്ങളിലായാണ് ഒരുക്കിയിട്ടുള്ളത്. എട്ട് പീരങ്കികളിൽ ഏഴെണ്ണം ഓരോ സ്ഥലങ്ങളിലായി സ്ഥാപിച്ചതും ബാക്കി ഒരെണ്ണം സഞ്ചരിക്കുന്ന പീരങ്കിയുമാണ്. ഇത് ഓരോ ദിവസവും ഓരോ സ്ഥലത്ത് ആകും. ഇതിനായി 15 മേഖകൾ തിരഞ്ഞെടുത്തിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓരോ എമിറേറ്റ്സിലും വിവിധ ഭാഗങ്ങളിൽ നോമ്പ് തുറക്കുന്ന സമയത്ത് ഈ പീരങ്കി വെടിയുതിർക്കൽ ഉണ്ടാകും. പീരങ്കി വെടിയുതിർക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. അബുദാബി, അൽ ഐൻ, അൽ ദഫ്ര, റാസൽ ഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവയുൾപ്പെടെ ഒട്ടേറെ കേന്ദ്രങ്ങളിൽ ഇഫ്‌താർ പീരങ്കി ഉണ്ടാകും.
കോവിഡിന് ശേഷമുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയുള്ള ആദ്യ റമദാൻ ആയതിനാൽ ഇത്തവണ വിപുലമായ ഒരുക്കങ്ങളാണ് യു.എ.ഇയിൽ ഉടനീളം ഒരുക്കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.