കൊച്ചി: ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി സി സെബാസ്റ്റ്യന്‍. ക്രിസ്ത്യാനികള്‍ തീവ്രവാദ സംഘടനകളുടെ അക്രമങ്ങള്‍ക്കിരയാകുന്ന സമാനതകളില്ലാത്ത പ്രതിസന്ധി രാജ്യത്തെങ്ങുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംരക്ഷണം നല്‍കേണ്ട ഭരണ സംവിധാനങ്ങള്‍ ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതപരിവര്‍ത്തന നിരോധനത്തിന്റെ മറവില്‍ ക്രൈസ്തവര്‍ക്ക് നേരെ സംഘടിതവും ആസൂത്രിതവുമായ ആക്രമണ പരമ്പരയാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് സെബാസ്റ്റ്യന്‍ ആരോപിച്ചു. ചര്‍ച്ചകളിലൂടെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ ഭരണ സംവിധാനം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തില്‍ ക്രൈസ്തവര്‍ക്ക് സംരക്ഷണമേകാന്‍ അധികാര കേന്ദ്രങ്ങള്‍ നടപടിയെടുക്കണമെന്നും വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.