പൂഞ്ഞാർ;പിവി നരസിംഹറാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന മുന്‍പ്രധാനമന്ത്രി മന്മോഹന് സിംഗാണ് അധ്വാന വര്‍ഗ്ഗസിദ്ധാന്തം എന്ന പുസ്തകം പ്രകാശനം ചെയ്തത്. അന്ന് പ്രകാശന ചടങ്ങില്‍ സംബന്ധിച്ച മുന്‍ സുപ്രീംകോടതി ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ താന്‍ വായിച്ച ഏറ്റവും മനോഹരമായ സിദ്ധാന്തമാണ് അധ്വാനവര്‍ഗ്ഗസിദ്ധാന്തം എന്ന് പ്രശംസിച്ചത് പിന്നീട് പലവേദികളിലും മാണി അഭിമാനത്തോടെ എടുത്തു പറയാറുണ്ടായിരുന്നു.
ഇടതുപക്ഷം ഉയര്‍ത്തി പിടിക്കുന്ന തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തത്തിന് ബന്ദലായാണ് കെഎം മാണി അധ്വാന വര്‍ഗ്ഗ സിദ്ധാന്തം രചിക്കുന്നത്. വ്യാവസായിക വിപ്ലത്തിന്റെ കാലത്ത് തൊഴിലാളികള്‍ക്ക് ഏല്‍ക്കേണ്ടി വന്ന പീഡനത്തിന്റെ പശ്ചാലത്തിലാണ് മാര്‍ക്സ് തൊഴിലാളി വര്‍ഗ്ഗ സിദ്ധാന്തം രചിച്ചതെങ്കില്‍ കൃഷിക്കാരെല്ലാം ബൂര്‍ഷ്വാസികളാണെന്ന വിമര്‍ശനത്തിന് മറുപടിയായാണ് അധ്വാന വര്‍ഗ്ഗസിദ്ധാന്തത്തിന് രൂപം കൊടുത്തതെന്ന് കെഎം മാണി പിന്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.
കൃത്യമായി പറഞ്ഞാല്‍ 1978-ലാണ് മാണിയുടെ അധ്വാന വര്‍ഗ്ഗ സിദ്ധാന്തം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. അതിനും പത്ത് വര്‍ഷം മുന്‍പേ തന്നെ കൃഷിക്കാരെ മുന്‍നിര്‍ത്തിയുള്ള നയങ്ങളും നിലപാടുകളും മാണി നിരന്തരം പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അധ്വാന വര്‍ഗ്ഗ സിദ്ധാന്തം മുന്നോട്ട് വച്ച് കാലത്ത് തന്ന അതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉണ്ടായിരുന്നു എന്ന് മാണി പിന്നീട് പലവേദികളിലും പറഞ്ഞിട്ടുണ്ട്. അധ്വാന വര്‍ഗ്ഗസിദ്ധാന്തത്തിന്റെ രൂപീകരണത്തിലേക്ക് വഴി തെളിയിച്ച രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ മാണി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്.
കൃഷിക്കാരെല്ലാം ബൂര്‍ഷകളാണ് എന്ന് പറയപ്പെടുന്ന ഒരു കലാഘട്ടം ഉണ്ടായിരുന്നു. എന്നാല്‍ കര്‍ഷകര്‍ ബൂര്‍ഷകരല്ല അധ്വാനവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് എന്ന് സ്ഥാപിക്കുകയാണ് അധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തിലൂടെ ചെയ്യുന്നത്. കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് വേണ്ടി നെല്ലിന്റെ വില ഉയര്‍ത്തണം എന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരെ പുരോഗമനവാദികള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കൃഷിക്കാരെ വെള്ളപൂശുന്ന നയം എന്ന രീതിയിലാണ് അന്ന് അതിനെതിരെ പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്. കായല്‍ രാജക്കാന്മാര്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് സംസാരിക്കുന്നുവെന്നായിരുന്നു പരിഹാസം.
1967-ല്‍ എംഎല്‍എയായിട്ടുള്ള തന്റെ നിയമസഭയിലെ കന്നിപ്രസംഗത്തില്‍ റബ്ബറിന് വില കൂട്ടണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ തോട്ടം മുതലാളിമാര്‍ക്ക് വേണ്ടി സംസാരിക്കുകയാണെന്ന വിമര്‍ശനം നേരിടേണ്ടി വന്നു. ഇടുക്കിയില്‍ കുടിയേറിയ പാവപ്പെട്ട കൃഷിക്കാര്‍ക്ക് പട്ടയം കൊടുക്കണമെന്ന് പറഞ്ഞപ്പോള്‍ “കാട്ടുകള്ളന്മാര്ക്ക് വേണ്ടി സംസാരിക്കുന്നു “എന്നും കൃഷിക്കാര്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ “ഭുസ്വാമികള്‍ക്ക് വേണ്ടി സംസാരിക്കുന്നുവെന്നും വിമര്‍ശനം വരും. മണ്ണിനോട് പടവെട്ടി ജീവിക്കേണ്ട കര്‍ഷകരെ ഇങ്ങനെ അവഹേളിക്കേണ്ടതുണ്ടോ.. ? മാര്‍ക്സും എംഗല്‍സും സ്വകാര്യസ്വത്തുള്ള കൃഷിക്കാരെ പെറ്റി ബൂഷകളായാണ് ചിത്രീകരിച്ചത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ സ്വന്തം ഭൂമിയുള്ള കൃഷിക്കാരെ അവഹേളിക്കുന്നതാണ് കണ്ടത്.
ഇതിനൊരു മറുപടിയായോ ബന്ദലായോ ആണ് അധ്വാനവര്‍ഗ്ഗ സിദ്ധാന്തം രൂപം കൊള്ളുന്നത്. കൃഷിക്കാര്‍, തരിശുഭൂമി ഉടമകള്‍, ചെറുകിട വ്യാപാരികള്‍, ഇടത്തരം വ്യാപാരികള്‍, ഇവരൊന്നും ബൂര്‍ഷകളല്ല അധ്വാന വര്‍ഗ്ഗമാണ് എന്ന് പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന തന്റെ ആഗ്രഹമാണ് പുതിയൊരു സിദ്ധാന്തം തന്നെ സൃഷ്ടിച്ചെടുക്കാന്‍ മാണിക്ക് ധൈര്യം നല്‍കിയത്. അധ്വാന വര്‍ഗ്ഗത്തെ അവഹേളിക്കുന്ന കമ്മ്യൂണിസം ഒരിക്കല്‍ പരാജയപ്പെടുമെന്ന് അധ്വാന വര്‍ഗ്ഗ സിദ്ധാന്തത്തിലൂടെ മാണി 1978-ല്‍ തന്നെ പ്രഖ്യാപിച്ചു. പിന്നീട് ആഗോളതലത്തില്‍ കമ്മ്യൂണിസത്തിനുണ്ടായ തളര്‍ച്ച തന്റെ സിദ്ധാന്തത്തിന് പിന്‍ബലമായി മാണി പലപ്പോഴും ഉന്നയിച്ചു കണ്ടു.
2008 ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജ്യോതിബസു അടക്കമുള്ളവര്‍ ഈ സിദ്ധാന്തം ഉദ്ധരിച്ച് സംസാരിച്ചിരുന്നുവെന്നും മാണി പല വേദികളിലും പറഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്കും ദുര്‍ബല ജനവിഭാഗത്തിനും പ്രാധാന്യം നല്‍കിയതാണ് അധ്വാന വര്‍ഗ്ഗസിദ്ധാന്തത്തെ പ്രസക്തമാക്കുന്നതെന്നാണ് മാണി തന്നെ പറഞ്ഞിട്ടുള്ളത്. ജനകീയ സോഷ്യലിസത്തിന് ബദലില്ലെന്നും കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ക്ക് പുതുതലമുറയുടെ മനസ്സില്‍ സ്ഥാനമില്ലെന്നും അധ്വാന വര്‍ഗ്ഗസിദ്ധാന്തത്തിന്റെ നിലനില്‍പ്പിനെ ചൂണ്ടി മാണി പറയുന്നു.
ഇത് ഒരു പ്രാവശ്യം പോലും വായിച്ചു നോക്കാത്ത മാണി കുഞ്ഞുങ്ങൾ ആണ് ഇടതുപക്ഷത്തോടൊപ്പം ഭരണം പങ്കുവെച്ചുകൊണ്ട് "അധ്വാനവർഗ യുവ സംഗമം " സംഘടിപ്പിക്കുന്നത് ……..😜
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.