കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി. നൂറനാട് കെസിഎം ആശുപത്രിക്കെതിരെയാണ് ആരോപണം. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മര്‍ദ്ദനമേറ്റത്. യുവതിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയെ മര്‍ദ്ദിച്ചതായി ആശുപത്രി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്. യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്നും ജീവനക്കാരെ യുവതി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നഴ്സുമാര്‍ അടിക്കുകയായിരുന്നുവെന്നുമാണ് യുവതിയെ ചികിത്സിച്ച ഡോക്ടറുടെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.