പറവൂരിൽ അമ്മായിയമ്മയും മരുമകളും മരിച്ച സംഭവത്തിൽ വഴിത്തിരിവ്.

 കൊച്ചി: പറവൂരിൽ അമ്മായിയമ്മയും മരുമകളും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അമ്മായിമ്മയെ കൊന്ന് മരുമകൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. പറവൂർ കോണ്ടോട്ടിൽ പരേതനായ സതീശന്‍റെ അമ്മ സരോജിനി (94), സതീശന്‍റെ ഭാര്യ അംബിക (59) എന്നിവരെയാണ് മരിച്ച നിലയിൽ ഇന്നു രാവിലെ കണ്ടെത്തിയത്. ഇവർ രണ്ട‌ു പേരും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

അംബികയെ തൂങ്ങി മരിച്ച നിലയിലും സരോജിനിയെ മുറിയിൽ മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. സരോജിനിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മരുമകൾ അംബിക തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുന്നു. അംബികയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് നിഗമനം.സരോജിനിയുടെ മകൻ സതീശൻ നാല് വർഷം മുമ്പ് മരിച്ചിരുന്നു. സതീശന്റെ മകൻ സബിൻ അഞ്ചുവർഷം മുമ്പും മരിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയൽവാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു സരോജിനിയുടെ മൃതദേഹം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !