തിരുവനന്തപുരം: സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിച്ച് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് സാക്ഷരതാ പ്രേരക്മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം നാല് മാസം പിന്നിടുന്നു. മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ ചില ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. എങ്കിലും ഉത്തരവ് രേഖാമൂലം നല്‍കണമെന്നും കാലാനുസൃതമായുള്ള ശമ്പള വിതരണത്തില്‍ തീരുമാനം ഉണ്ടാകണമെന്നുമാണ് സാക്ഷരത പ്രേരക്മാരുടെ ആവശ്യം.
സാക്ഷരതാ പ്രേരക്മാരുടെ തദ്ദേശ വകുപ്പിലേക്കുള്ള പുനര്‍വിന്യാസ ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിച്ച് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സെക്രട്ടറിയേറ്റിന് മുന്പില് പ്രേരക്മാര്‍ അനിശ്ചിത കാല സത്യാഗ്രഹ സമരം തുടങ്ങിയത്. തദ്ദേശവകുപ്പിലേക്കുള്ള പ്രേരക് പുനര്‍വിന്യാസ ഉത്തരവ് നടപ്പിലാക്കുക, പ്രേരക്മാര്‍ക്കുള്ള വേതനം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കുക, സാക്ഷരതാ മിഷന് നിര്‍ത്തലാക്കിയ പ്രേരക്മാരുടെ ഇന്‍ഷുറന്‍സ് സ്കീം പുനഃസ്ഥാപിക്കുക തുടങ്ങി ആറോളം ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എന്നാല്‍ വിഷയത്തിൽ മന്ത്രിമാരുമായി ചർച്ചചെയ്തു
ആവശ്യപ്പെട്ട പല കാര്യങ്ങള്‍ക്കും അംഗീകാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ കാലോചിതമായ വര്‍ധനവോടെ വേതനം ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ശമ്പളം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം മന്ത്രിമാര്‍ നല്കിയ വാഗ്ദാനം രേഖയായി നല്കിയാല് മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും പ്രേരക്മാര്‍ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.