ബ്രഹ്മപുരം; മുഖ്യമന്ത്രി കരാർ കമ്പനിയെ സംരക്ഷിക്കുന്നു: വി.മുരളീധരൻ

 ഡൽഹി;ബ്രഹ്മപുരം ദുരന്തത്തിൽ പതിമൂന്നാം ദിവസം വായ തുറന്ന മുഖ്യമന്ത്രി, ദുരന്തത്തിന് കാരണക്കാരായ കരാർ കമ്പനിയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നത് അൽഭുതകരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.സോണ്ട കമ്പനിക്കാർക്ക് നാട്ടിലെ മുഴുവൻ മാലിന്യ സംസ്ക്കരണത്തിന്റെയും കരാർ നൽകിയതിന് പിന്നിൽ മുഖ്യമന്ത്രി തന്നെയെന്ന് ഉറപ്പായിയെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു. 

ഏത് ഏജൻസി അന്വേഷിച്ചാലും കമ്പനിയെ വെള്ളപൂശുന്ന റിപ്പോർട്ട് ആകും വരാൻ പോകുന്നത്. സ്വർണം മുതൽ മാലിന്യം വരെ സ്വന്തം കീശ നിറയ്‌ക്കാൻ കേരളത്തെ ഒറ്റുകൊടുക്കുന്ന പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ എന്ത് യോഗ്യതയാണുള്ളത് എന്നും കേന്ദ്രമന്ത്രി ചോദിച്ചു. മരുമക്കൾ പിണറായി വിജയന് ബലഹീനതയായിരിക്കും. പക്ഷേ അദ്ദേഹത്തിന്റെ വ്യക്തിപരമായ ബലഹീനതകളുടെ ദുരന്തം ഏറ്റുവാങ്ങേണ്ട ബാധ്യത കേരളത്തിലെ ജനങ്ങൾക്കില്ല എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

ലോകത്തിൽ ഏറ്റവും മികച്ചതാണ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനി എന്ന് സ്ഥാപിക്കാൻ ശ്രമിച്ച എം.ബി രാജേഷ്, കമ്പനിക്കെതിരെ കർണാടകയിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തെക്കുറിച്ച് തന്ത്രപൂർവം മൗനം പാലിച്ചു. കമ്പനിയുടെ പിആർ ഏറ്റെടുത്ത് നിയമസഭയിൽ പ്രസംഗിക്കുക ആയിരുന്നു തദേശവകുപ്പ് മന്ത്രിയെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. അടിമുടി അഴിമതിയുടെ ദുർഗന്ധം വമിപ്പിക്കുന്ന പിണറായി ഭരണം ഇനിയും കേരളത്തിന് വേണോയെന്നത് ജനങ്ങൾ തീരുമാനിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു.




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !