തമിഴ്നാട്;പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഗുരുതര പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. കാഞ്ചീപുരം കുരുവിമലയിലാണ് സ്ഫോടനമുണ്ടായത്.
കാഞ്ചീപുരത്തിനടുത്ത് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം നടക്കുമ്പോള്‍ മുപ്പതോളം പേര് ഫാക്ടറിയിലുണ്ടായിരുന്നെന്നാണ് വിവരം. ആറുപേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനം നടന്ന സ്ഥലത്ത് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ ഫോഴ്സ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.