പട്ടിമറ്റത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പോലീസിന്‍റെ പിടിയിൽ.

പട്ടിമറ്റത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ (30) കുന്നത്തു നാട് പോലീസിന്‍റെ പിടിയിൽ.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. എറണാകുളത്താണ് ജയന്ത് ഭീരോ താമസിക്കുന്നത്. ഒഡീഷയിൽ നിന്നും കഞ്ചാവെത്തിച്ച് ഇടനിലക്കാർക്ക് ഹോൾ സെയിലായിട്ടാണ് കച്ചവടം. 

ഒരു കിലോയ്ക്ക് ഇരുപതിനായിരത്തോളം രൂപയ്ക്കാണ് വിൽപന, ഇത്തരത്തിൽ വിൽപനക്കെത്തിയ ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് പിടികൂടുമെന്നായപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് വിൽപ്പനക്കാരനെ പോലീസ് സാഹസികമായാണ് പിടികൂടിയത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !