ബെംഗളൂരു: പിതാവിന്റെ മരണശേഷം ആത്മഹത്യാ ചിന്തയുമായി നടന്ന തനിക്ക് മാനസിക പിന്തുണ നൽകിയത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് മുൻ ലോക്‌സഭാംഗവും കന്നഡ നടിയുമായ ദിവ്യ സ്പന്ദന. വീക്കൻ്റ് വിത്ത് രമേശ് സീസൺ 5 പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് നടി പിതാവിനെ കുറിച്ചും അദ്ദേഹത്തിൻ്റെ ഓർമ്മകളെ കുറിച്ചും സംസാരിച്ചത്.
പിതാവിൻ്റെ മരണവും തിരഞ്ഞെടുപ്പിലെ തോൽവിയും മാനസികമായി തളർത്തിയിരുന്നു. ആ സമയത്ത് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും നൽകിയത് രാഹുൽ ഗാന്ധിയാണ്. ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയത് അമ്മയാണ്. പിന്നീട് അച്ഛനും മൂന്നാമത്തേത് രാഹുൽ ഗാന്ധിയുമാണെന്ന് സ്പന്ദന പറഞ്ഞു.
'പിതാവ് മരിച്ച് രണ്ടാഴ്ചകൾക്ക് ശേഷമാണ് പാർലമെൻ്റിൽ എത്തിയത്. പാർലമെൻ്റിലെ നടപടികളെക്കുറിച്ചും ആളുകളേ കുറിച്ചും അറിയില്ലായിരുന്നു. കാലക്രേണ എല്ലാം പഠിച്ചു. തൻ്റെ സങ്കടങ്ങളിൽ നിന്നും ജോലിയിലേക്ക് ശ്രദ്ധതിരിച്ചു. കൂടാതെ മാണ്ഡ്യയിലെ ജനങ്ങളുടെ ശക്തമായ പിന്തുണയുമുണ്ടായിരുന്നു',
സ്പന്ദന പറഞ്ഞതായി പിങ്ക്വില്ല റിപ്പോർട്ട് ചെയ്തു. 2012ലാണ് സ്പന്ദന യൂത്ത് കോൺഗ്രസിൽ ചേർന്നത്. 2013ലെ ഉപതിരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു. കോൺഗ്രസിന്റെ സോഷ്യൽ മീഡിയ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.