തിരുവനന്തപുരം;പാറശാല, സുരേന്ദ്രൻ നായർക്ക് ചെങ്കൊടിയെന്നാൽ കരുത്താണ്. ഇതുവരെ കാണാൻകഴിഞ്ഞിട്ടില്ലെങ്കിലും ആ കൊടി കൈയിലെത്തിയാൽപ്പിന്നെ വിപ്ലവാവേശമാണ് ഈ 81 കാരന്. പരശുവയ്‌ക്കൽ മാധവശേരി ഗിരീഷ് ഭവനിൽ സുരേന്ദ്രൻ നായർക്ക് ജന്മനാ കാഴ്‌ചയില്ല. പക്ഷേ, മനസ്സുകൊണ്ട് അദ്ദേഹം സിപിഐ എമ്മിനെയും ചെങ്കൊടിയെയും തൊട്ടറിഞ്ഞിട്ട് പതിറ്റാണ്ടുകളായി. കുന്നത്തുകാലിൽ ജനകീയ പ്രതിരോധ ജാഥയ്‌ക്ക് സ്വീകരണം നൽകാനും സിപിഐ എം സംഘടിപ്പിക്കുന്ന പരിപാടികളിലും സമരമുഖങ്ങളിലുമെല്ലാം നിറസാന്നിധ്യമാണ് അദ്ദേഹം.
പാർലമെന്റ് മാർച്ചിലും പങ്കെടുത്തിട്ടുണ്ട്. ജീവിതാവസാനം സിപിഐ എമ്മും ഇടതുപക്ഷവും സംഘടിപ്പിക്കുന്ന പരിപാടികളിൽ താനുണ്ടാകുമെന്ന് അദ്ദേഹം ആവേശത്തോടെ പറയുകയാണ്. 1980 മുതൽ സിപിഐ എമ്മിൽ അംഗമാണ്. ചെറുവട്ടൂർ പൊറ്റ ബ്രാഞ്ചംഗവും ഡിഎഡബ്യൂഎഫിന്റെ പാറശാല പഞ്ചായത്ത് കമ്മിറ്റി അംഗവുമാണ്. സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷനാണ് സുരേന്ദ്രൻ നായർക്ക് ഇപ്പോൾ ആശ്രയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.