തിരുവനന്തപുരം;സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയായ അസം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ് ബമ്പർ അടിച്ചത്.10 കോടിയാണ് അസം സ്വദേശിക്ക് ലഭിച്ചത്
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബമ്പർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. സിനിമ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയായ അസം സ്വദേശി ആൽബർട്ട് ടിഗയ്ക്കാണ് ബമ്പർ അടിച്ചത്. കൊച്ചിയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. 10 കോടിയാണ് ഒന്നാം സമ്മാനം നേടിയത്.
വർഷങ്ങളായി വീട്ടിലെ സഹായിയാണ് ആൽബർട്ട് എന്ന് രാജിനി ചാണ്ടി പറഞ്ഞു. 1995 മുതൽ വീട്ടിൽ സഹായി ആയി വന്നതാണ്. അവൻ വൈകിട്ട് പോയി അന്വേഷിച്ചപ്പോഴാണ് ഏജൻസിയിൽ നിന്നും വിവരം അറിഞ്ഞത് എന്നും രജിനി ചാണ്ടി പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. പൂർണമായ ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. 250 രൂപയായിരുന്നു ടിക്കറ്റ് വില. 10 കോടി ബമ്പർ അടിച്ചത് അസം സ്വദേശിക്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.