കൊച്ചി;ബ്രഹ്മപുരം മാലിന്യം മഴുവന്നൂർ പഞ്ചായത്തിലെ 6 വാർഡിൽ കൊണ്ടുവന്ന് നിക്ഷേപിച്ചതിനെതിരെ ഭാരതീയ ജനതാ പാർട്ടി മഴുവന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മഴുവന്നൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
10 ദിവസം പിന്നിട്ടിട്ടും കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കാത്ത ട്വന്റി ട്വന്റി പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെഎസ്, മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് സോമൻ, മണ്ഡലം വൈസ് പ്രസിഡന്റ് സന്ധ്യാ മനോജ്, sc മോർച്ച ജില്ലാ പ്രസിഡണ്ട് മനോജ് മനക്കേക്കര
sc മോർച്ച മണ്ഡലം പ്രസിഡണ്ട് സതീഷ് റബ്ബർ പാർക്ക്, ബിജെപി മഴുവനൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് അജി ഇ എ, പ്രസാദ് നെല്ലാട്, രാജു കവിത, രാഹുൽ കുറ്റിപ്പള്ളി, രാജീവ് കുറ്റിപ്പള്ളി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. പ്രവർത്തകരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.