തിരുവനന്തപുരം : സ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. നിലവിൽ 111 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
172 കേസുകൾ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കേസുകൾ കൂടുതൽ. സംസ്ഥാനത്ത് കോവിഡ് ക്ളസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. എന്നാൽ ആശുപത്രികൾ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മന്ത്രി നിർദേശിച്ചു. ആശുപത്രികൾ സർജ് പ്ളാൻ തയ്യാറാക്കണം. ഐസിയു, വെൻറിലേറ്റർ സൗകര്യങ്ങൾ കോവിഡ് രോഗികൾക്കായി മാറ്റി വക്കാനും നിർദേശിച്ചിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിനായി മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് വീണാ ജോർജ് പറഞ്ഞു. പ്രായമായവരും കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളിലെത്തുന്നവർ എല്ലാവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും നിർദേശമുണ്ട്.രാജ്യത്ത് കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 7026 ആണ് നിലവിൽ രാജ്യത്തെ രോഗികളുടെ എണ്ണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.