ആളൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുള്ള മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


 തൃശൂ‌ർ: ആളൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുള്ള മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയ് തൂങ്ങിമരിക്കുകയായിരുന്നു. മകന്റെ മൃതദേഹം സമീപത്തെ ബക്കറ്റിൽ ആയിരുന്നു ഉണ്ടായിരുന്നത്.

മകനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉറക്കത്തിലായിരുന്ന ബിനോയുടെ ഭാര്യ, രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. കൊല്ലപ്പെട്ട അർജുൻ ബിനോയുടെ രണ്ടാമത്തെ മകനാണ്. ഇവർക്ക് ഒമ്പത് വയസുള്ള ഒരു മകൻ കൂടിയുണ്ട്.

കുറേക്കാലം പ്രവാസി ആയിരുന്ന ബിനോയ് നാട്ടിൽ തിരിച്ചെത്തിയ ശേഷം ലോട്ടറി കച്ചവടം ചെയ്തായിരുന്നു കുടുംബത്തെ നോക്കിയിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ കൂടാതെ ആരോഗ്യ പ്രശ്നങ്ങളും ഇയാളെ അലട്ടിയിരുന്നു. രണ്ടര വയസുകാരനായ മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെ ഡോക്ടർമാർ അറിയിച്ചു. ഇതിന് ശേഷം ബിനോയ് ആകെ വിഷമത്തിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !