തൃശൂർ: കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടുത്തം. ഒല്ലൂർ, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് യൂണിറ്റ് ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ആദ്യം കെട്ടിടത്തിന്‍റെ പിൻഭാഗത്ത് തീ പടരുകയും പിന്നീട് ഷോറൂമിലേക്ക് വ്യാപിക്കുകയുമായിരുന്നു.പുതിയ വാഹനങ്ങൾ, സർവീസിനായി കൊണ്ടുവന്ന വാഹനങ്ങൾ, ഓഫീസ് എന്നിവ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
തീ നിയന്ത്രണവിധേയമാക്കിയതായി ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. നിലവിൽ തീ പൂർണ്ണമായും അണക്കാനായിട്ടില്ല. ഷോറൂമിന്‍റെ ഇരുവശങ്ങളിലുമായി ഏഴ് യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. പുതിയ കാറുകളും അഗ്നിക്കിരയായി. തീപിടുത്തത്തിൽ മൂന്ന് കാറുകൾ കത്തിനശിച്ചു. സർവീസ് സെന്‍ററായതിനാൽ തറയിൽ എണ്ണ ഉണ്ടായിരുന്നതാണ് വ്യാപനത്തിന് കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.