പെ​ട്രോ​ളു​മാ​യി ലോ​റി​ക്ക് മു​ക​ളി​ല്‍​ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മുഴക്കി ലോ​റി തൊ​ഴി​ലാ​ളി

 കോ​ഴി​ക്കോ​ട്: പെ​ട്രോ​ളു​മാ​യി ലോ​റി​ക്ക് മു​ക​ളി​ല്‍​ക​യ​റി ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മുഴക്കി ലോ​റി തൊ​ഴി​ലാ​ളി​. മൂ​രാ​ട് സ്വ​ദേ​ശി അ​റാ​ഫ​ത്ത് ആ​ണ് ആത്മഹത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

കോ​ഴി​ക്കോ​ട് തി​ക്കോ​ടി എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പ​യ്യോ​ളി സി​ഐ സു​ബാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ലോ​റി​ക്ക് മു​ക​ളി​ല്‍ ക​യ​റി ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​യാ​ളെ താ​ഴെ​യി​റ​ക്കുകയാണ് ചെയ്തത്. ബ​ലം​പ്ര​യോ​ഗ​ത്തി​നി​ടെ പെ​ട്രോ​ള്‍ തെ​റി​ച്ച് എ​സ്‌​ഐ​യു​ടെ ക​ണ്ണി​നു​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റിട്ടുണ്ട്.

ഗോ​ഡൗ​ണി​ല്‍​ നി​ന്ന് ച​ര​ക്ക് പു​റ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി തൊ​ഴി​ലാ​ളി​ക​ളും ക​രാ​റു​കാരും ത​മ്മി​ല്‍ ഏ​റെ നാ​ളാ​യി ത​ര്‍​ക്കം നില നിന്നിരുന്നു. ക​രാ​റു​കാർ മ​ല​പ്പു​റ​ത്തെ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് പ​രാ​തി.തുടർന്ന്, തൊ​ഴി​ലാ​ളി​ക​ള്‍ ലോ​റി​ത​ട​ഞ്ഞ് സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇയാൾ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മുഴക്കിയത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !