കൊച്ചി : നടന് ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആരോഗ്യനില വീണ്ടും മോശമായതായാണ് സൂചന. ശ്വാസകോശ പ്രശ്നങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
എറണാകുളം ലേക് ഷോര്‍ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോള്‍. ഇന്നസെന്റിന്റെ ആരോഗ്യം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെയും തിരുവനന്തപുരം ആര്‍സിസിയിലേയും വിദഗ്ധ ഡോക്ടര്‍മാരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.
ആദ്യഘട്ടത്തില്‍ അദ്ദേഹം മരുന്നുകളോട് അനുകൂലമായാണ് പ്രതികരിച്ചിരുന്നത്. എന്നാല്‍ ന്യുമോണിയ ബാധിച്ച് നില വഷളാവുകയായിരുന്നു. അണുബാധ വിട്ടുമാറാത്തത് മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത അവസ്ഥയിലായി. മൂന്ന് തവണ കോവിഡ് വന്നതിനാല്‍ പ്രതിരോധ ശേഷിയില്‍ വലിയ കുറവുണ്ട്. ഇതാണ് ന്യുമോണിയ കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.