കോട്ടയം;തടിമുറിക്കാൻ ഉപയോഗിക്കുന്ന വാളുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

 കോട്ടയം;തടിമുറിക്കാൻ ഉപയോഗിക്കുന്ന വാളുകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ.തടി മുറിക്കാൻ ഉപയോഗിക്കുന്ന മൂന്ന് മെഷീൻ വാളുകൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 31--ാം മൈൽ വേമ്പനാട്ട് വീട്ടിൽ ദിവാകരൻ മകൻ രാജീവ് (40) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ കഴിഞ്ഞദിവസം മാടപ്പാട് ഭാഗത്തുള്ള തടി മുറിച്ചു കൊടുക്കുന്ന കോൺട്രാക്ട് ജോലി ഏറ്റെടുത്ത്  നടത്തിയിരുന്ന ആളുടെ   വാടക വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന  ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന  മൂന്ന് മെഷീൻ വാളുകൾ  മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. കോൺട്രാക്ടർ മരം മുറിക്കാൻ ആളെ ആവശ്യമുണ്ട് എന്ന് പരസ്യം നൽകിയിരുന്നു. 

ഇതിന്റെ  അടിസ്ഥാനത്തിൽ യുവാവ്  കോൺട്രാക്ടറുടെ വാടക വീട്ടിൽ വന്ന് താമസിക്കുകയും അടുത്തദിവസം വാളുകളുമായി കടന്നുകളയുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ മുണ്ടക്കയത്ത് നിന്ന് പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ് കെ.കെ, സി.പി.ഓ മാരായ സെയ്‌ഫുദ്ദീൻ, ഡെന്നി പി.ജോയ്  എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !