കോട്ടയം;പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ നേരിട്ട് ബജറ്റ് അവതരിപ്പിക്കുന്നു. ഇത്തവണത്തേത് 41 കോടിയുടെ ബജറ്റ്.
ബജറ്റ് അവതരണത്തില്‍ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് കറുപ്പ് ഉടുപ്പണിഞ്ഞ് പ്രതിഷേധ ബാനര്‍ ഉയര്‍ത്തി ഭരണപക്ഷാംഗങ്ങള്‍.പാലാ നഗരസഭയുടെ 2023-24 വര്‍ഷത്തെ ബജറ്റ് നഗരസഭ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോ ഇപ്പോള്‍ (22.03.2023 12 മണി) നേരിട്ട് അവതരിപ്പിക്കുന്നു. ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ അംഗീകാരം കിട്ടാതെ വന്ന സാഹചര്യത്തിലാണ് ഇത്തവണ നഗരഭരണ ചരിത്രത്തിലാദ്യമായി ചെയര്‍പേഴ്സണ്‍ നേരിട്ട് ബജറ്റ് അവതരിപ്പിക്കുന്നത്.
സാധാരണഗതിയില്‍ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായ വൈസ് ചെയര്‍പേഴ്സണാണ് ബജറ്റ് അവതരിപ്പിക്കേണ്ടിയിരുന്നത്.ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ അംഗീകാരം കിട്ടാതെ വന്ന സാഹചര്യത്തിലാണ് ഇ അസാധാരണ ബഡ്ജറ്റ് അവതരണം. ഈ വര്‍ഷം 41,12,49,820 രൂപ വരവും 40,67,05,020 രൂപ ചെലവും 45,44,800 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പാലാ നഗര മുന്നോട്ടുവെക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.