മുണ്ടക്കയം :1964 ൽ തിരുനക്കരയിൽ ഭാരത കേസരി മന്നത്ത് പദ്മനാഭൻ തിരികൊളുത്തി കേരളാ കോൺഗ്രസിന് ജൻമം നൽകിയത് കർഷക രക്ഷക്കായിരുന്നെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസിന്റെ പേര് ഉപയോഗിച്ച് എൽ ഡി എഫ് മന്ത്രിസഭയിൽ ഭാഗമായിരിക്കുന്നവർ സർക്കാർ നടത്തുന്ന കർഷക വഞ്ചനയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും കർഷകരോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഭരണം വലിച്ചെറിയാൻ തയാറാകണമെന്നും സജി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസിന്റെ പേര് ഉപയോഗിക്കാൻ ഇത്തരക്കാർക്ക് അവകാശമില്ലെന്നും സജി പറഞ്ഞു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരി കർഷകരെയും പാവപ്പെട്ടവരെയും വഞ്ചിക്കുകയാണെന്നും അദ്ധേഹം കുറ്റപ്പെടുത്തി.കേരള കോൺഗ്രസ്പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക വഞ്ചനക്കും വിലക്കയറ്റത്തിനുമെതിരെ മുണ്ടക്കയത്ത് നടത്തിയസായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡണ്ട് മജു പുളിക്കൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ സാബു പ്ലാത്തോട്ടം, സോണി തോമസ്, മറിയാമ്മ ജോസഫ്,,ജില്ലാ സെക്രട്ടറിമാരായ ജിജി നിക്കോളാസ്, എം വി വർക്കി,ജോജി വാളിപ്ലാക്കൽ, ജോണി അലപ്പാട്ട്, ഷാജി അറത്തിൽ,രാജു മായാലിൽ, വർഗീസ് കൊച്ചു കുന്നേൽ ,അജീഷ് വേല നിലയം, ജോ സഫ് വടക്കൻ, സിബി നബു ടാകം, പയസ് കവളം മാക്കൽ, റസിം മുതുകാട്ടിൽ, ഡാനി ജോസ് കുന്നത്ത് , രമേശ് കുവള്ളൂർ, സുജിത്ത് കുറ്റിക്കാട്ട്, മേഴ്സി മാത്യു, മാത്യുജോസഫ് പാറയിൽ, ജോബി മാത്യു, ജോമോൻ തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.