പൊൻകുന്നം;കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ,വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഇടയിരിക്കപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ 18/3/2023 ൽ പൊൻകുന്നം എം ജി ടൗൺ ഹാളിൽ വച്ച് ഗ്ലൂക്കോമ ഡേ വാരാചരണം ജില്ലാ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഗവൺമെൻറ് ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് നിർവഹിച്ചു,
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ മുകേഷ് കെ മണി അധ്യക്ഷത വഹിച്ചു ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് സി ആർ ശ്രീകുമാർ സ്വാഗതം ആശംസിച്ചു.പ്രകാശപൂരിതമായ ഈ ലോകത്ത് നിങ്ങളുടെ കാഴ്ചയെ സംരക്ഷിക്കൂ എന്ന സന്ദേശം ബഹു: ഡോക്ടർ എൻ ജയരാജ് നൽകി . നേത്രദാന സമ്മതപത്ര സമർപ്പണം ശ്രീ മുകേഷ് കെ. മണി നടത്തി..
ഇതിന്റെ ഭാഗമായി നടത്തിയ ക്യാമ്പിൽ 315 പേർ പങ്കെടുത്തു. പരിശോധിച്ചവരിൽ 160 പേർക്ക് റിഫ്രാക്റ്റീവ് എററും, 125 പേർക്ക് ഗ്ലാസ് പ്രിസ്ക്രിപ്ഷൻ നും നൽകി. 32 ഡയബറ്റിക് റെറ്റിനൊപ്പതി സ്ക്രീൻ ചെയ്തതിൽ 10 പേരെ റഫർ ചെയ്യു . 29 ക്യാറ്ററാറ്റ് സർജറി കേസുകളെ കണ്ടെത്തി. 101 ഗ്ലോക്കോമ പരിശോധന നടത്തിയതിൽ 32 പേരെയുംറഫർ ചെയ്തിട്ടുണ്ട് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.