മക്കളെ ഓടിച്ചു നാട് കടത്തുന്ന മാതാപിതാക്കളും അവരുടെ വീട്ടുകാരും ഉന്തി തള്ളി അയർലണ്ടിലേക്ക് കയറ്റി വിടുമ്പോൾ ചോദിക്കുക. മക്കളെ നിങ്ങൾക്ക് സുഖമാണോ ... ഇതാണ് തട്ടിപ്പ് ഇതാണ് ഇവിടെ നടക്കുന്നത് .. !!!!!!!!!!!!!!!!!!!!!!!!!!!!!!???????????????????
എന്ത് ചെയ്യണം ??? കെണിയിൽ പെട്ട് പാവം HCA വിസക്കാർ ... എന്ത് ചെയ്യും എന്നറിയാതെ മനോ വിഷമത്തിലാണ് അയർലണ്ടിലെത്തിയ മിക്ക HCA ഹെൽത്ത് കെയർ വർക്കർമാരും കാരണം ഈ ദുരിതത്തിൽ നിന്നും കരകയറാൻ അവർ പാടുപെടുന്നു. അത് പെടാപ്പാട് തന്നെയാണ്.
നാട്ടിൽ നിന്നും അയർലണ്ടിലേക്ക് റിക്രൂട്ട് ചെയ്‌തു കൊണ്ടുവരുന്നത് മോഹന വാഗ്‌ദാനങ്ങൾ നൽകി തന്നെയാണ്. കൂടാതെ നല്ല കൈമടക്കും പിന്നെ ഞങ്ങൾ ഒന്നും വാങ്ങുന്നില്ല, നഷ്ടമാണ് പോലുള്ള സ്ഥിരം പല്ലവിയും. പറഞ്ഞു പറ്റിക്കുകമാത്രം അല്ല അവരെ പെടുത്തിയിരിക്കുകയാണ്.
പോരുന്നതിന് മുന്നേ ഏജന്റും നഴ്‌സിംഗ് എംപ്ലോയറും നൽകുന്ന പേപ്പറുകളിൽ ചുമ്മാ ഒപ്പിട്ടു കൊടുക്കാതെ വാങ്ങി വായിച്ചു നോക്കുക. എന്നിട്ട് ഇവിടെ വന്നു സ്വയം പഴിക്കാതിരിക്കുക. കൊണ്ടുവരുന്ന ഏജൻസി യെക്കുറിച്ചു അന്വേഷിക്കുക.
മിക്കവാറും ഏജൻസികൾ കാശ് മേടിച്ചു അല്ല റിക്രൂട്ട് ചെയ്യുന്നത് എന്നാൽ എങ്ങനെ അവർക്ക് ചാർജ് ലഭിക്കും??
അതായത് എംപ്ലോയർ ജോലിക്ക് പരസ്യം നൽകുന്നു ഏജൻസി തപ്പി കണ്ടു പിടിച്ചു ആൾക്കാരെ എത്തിക്കുന്നു. അപ്പോൾ കാശോ !! അത് എംപ്ലോയർ കൊടുക്കും തലയെണ്ണി തന്നെ കൊടുക്കും കൊടുക്കുന്ന റീഫണ്ടും ഏജൻസി മുക്കും. പിന്നീട് അതിനും വഴക്കാവും പെടാതിരിക്കാൻ ഏജന്റ് വിട്ടുപിടിക്കും. അതായത് ഇവിടെ എത്തിക്കുന്ന ഓരോരുത്തരെയും വിറ്റ കാശ് തന്നെ. അപ്പോൾ അവരുടെ റൈറ്റും ഉദ്യോഗാർഥികളുടെ റൈറ്റും പരിഗണിക്കണം അതിനാണ് ഈ കോൺട്രാക്ട്. എന്നാൽ വിദേശരാജ്യത്തിരുന്ന് എംപ്ലോയർക്ക് കൊടുക്കുന്ന കോൺട്രാക്ടിന് എന്ത് നിയമസാധുത അത് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
മിക്കവരെയും കൊണ്ടുവന്നു, "സർവിസ്" എയർപോർട്ട് വരെ കൂടിയാൽ നഴ്‌സിംഗ് ഹോം പടിവരെ അല്ലെങ്കിൽ ആശുപത്രിവരെ പിന്നെ വിളിക്കേണ്ട !!!! അവർ മീറ്റിങ്ങിൽ ആയിരിക്കാം. ഞങ്ങൾ കുറെ കോടികൾ ഉണ്ടാക്കിയവരാണ് ഞങ്ങളെ ഒന്നും പിടിച്ചാൽ കിട്ടില്ല എന്നാണ് ഇവർ ഇവരെ ഭീഷണിപ്പെടുത്തുന്നത്. ഒരു കേസ് വന്നാൽ അപ്പോൾ കാണാം .. വരവും ചിലവും ഉദ്യോഗവും പറമ്പും ഒരുമിച്ചു കൂട്ടിയാൽ അന്ന് തീരും ഈ കോടികൾ. മിക്ക രാജ്യങ്ങളും തമ്മിൽ ഇപ്പോൾ ക്രെഡിറ്റ് ഷെയറിങ് ഉണ്ട്. അപ്പോൾ കാര്യങ്ങൾ പറഞ്ഞു കമ്പളിപ്പിക്കാതെ സഹായിക്കുക അതെ അതാണ് ശരി.
ആര് പെട്ടു ഏജന്റ് പെട്ടു.. ?????????
ജയിച്ചാൽ !!!!!!!!! ഏത് ???????? തിരിച്ചു തരും എന്നേ പറയൂ .....
അപ്പൊ ജയിച്ചില്ലെലോ .. !!??
വിമാന കാശ് കൊടുത്തു വന്ന കുട്ടിക്ക് എത്ര ? എന്ത് നഷ്ട്ടം ?
ടിക്കറ്റ് കൂലിയും വണ്ടിക്കൂലിയും താമസവും മാത്രം .. അപ്പോൾ ആര് പെട്ടു ഏജന്റ് പെട്ടു.. തോറ്റ കുട്ടി കാശു കൊടുക്കില്ല. തോറ്റാൽ NMBI ഫീസ് (നഴ്സിംഗ് മിഡ്‌വൈഫറി ബോർഡ് ഫീസ് )കൊടുക്കാൻ കോട്രാക്ടിൽ ഇല്ല തന്നെ കുട്ടി കൊടുക്കില്ല. വഴക്കായി വീട്ടിൽ വിളിയായി വെപ്രാളമായി ,കുട്ടിയെ ഭീഷണിപ്പെടുത്തി കേറ്റി വിടാൻ ഓട്ടമായി.. വല്ലതും നടക്കുമോ ഒന്നും ഇല്ല കുട്ടി പോയി നഴ്സിംഗ് ഹോമിൽ ജോലി തരപ്പെടുത്തും അറിയാതെ പറയാതെ ഞാൻ കൊണ്ടുവന്നതല്ലേ ....എന്ന് ഒന്നും പറഞ്ഞാൽ WRC ക്ഷമിക്കില്ല. ധൈര്യമായി കംപ്ലൈന്റ്റ് ചെയ്യുക .
WRC (Workplace Relations Commission http://workplacerelations.ie ).
നാട്ടിലെ ആൾക്കാരും..പിന്നെ കേസ് ആകും എന്നറിയുമ്പോൾ ഏജന്റ് വിടും ..കുട്ടി രക്ഷപെടും ഇത് എല്ലാവര്ക്കും നടക്കില്ല.
സ്വയമേ കുടുങ്ങിയവരും ആവേശം മൂത്തു പോന്നവരും
ഇനി സ്വയമേ കുടുങ്ങിയവരും ആവേശം മൂത്തു പോന്നവരും ഇഷ്ടബന്ധത്തെ ഊട്ടി ഉറപ്പിക്കാനെത്തിയവരും കല്യാണം കഴിച്ചവരും നാട്ടിൽ ഉള്ള നല്ല ബിസിനസ് കാരും പഠിക്കുന്ന സ്റുഡന്റ്സും ഒക്കെ ഉണ്ട്. എന്തൊക്കെയായായും ഇവരൊക്കെ പെട്ട് തന്നെ. കാരണം ജനറൽ വർക്ക് പെർ മിറ്റ് വിസ ഒരു കെണിയാണ്. അത് പെട്ടവർക്കേ അറിയൂ. ഉടനെ ഒന്നും ജോലിമാറാനാവില്ല...
കൂടാതെ ഫാമിലിയെ കൊണ്ടുവരണമെങ്കിൽ ഐറിഷ് സർക്കാർ പറഞ്ഞിരിക്കുന്ന സാലറി കൂടുതൽ വേണം. ഒരു കുട്ടിയും കെട്ടിയവനും വരണമെങ്കിൽ തന്നെ ഈ 27000 ഒന്നും പോരാ .. കൂടാതെ ജോലി മാറിയോ അധികം സമ്പാദിക്കാനോ പറ്റുകയും ഇല്ല.. ഇടിവെട്ടിയവനെ പാമ്പ് കടിച്ചപോലെ .. പറയുന്ന അത്ര മണിക്കൂറുകൾ കൊടുക്കുന്നതും ഇല്ല...പുതുതായി എത്തിയർക്ക് ഇപ്പോൾ QQI പഠിത്തവും സർട്ടിഫിക്കറ്റും ഉണ്ടങ്കിലേ പുതുക്കിയും കിട്ടൂ അല്ലെങ്കിൽ ഗാർഡ പുതുക്കാനെത്തുമ്പോൾ അത് ചോദിച്ചു വിടും .. സാലറിയോ മണിക്കൂറോ ചോദിച്ചാൽ കലിപ്പായി പേടിപ്പീരായി .. പറഞ്ഞു വിടലായി... ഇപ്പോൾ അവസ്ഥ ...
€27,000 in respect of an employment as a healthcare assistant; where an application is made in respect of a healthcare assistant who has previously been in employment in the State on an employment permit as a healthcare assistant for two years or more, a copy of the permit holder’s relevant Level 5 Quality and Qualifications Ireland (QQI) qualification.
അതായത് ഒരു ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലിക്ക് 27,000 യൂറോ; രണ്ട് വർഷമോ അതിലധികമോ വർഷം ഹെൽത്ത് കെയർ അസിസ്റ്റന്റായി എംപ്ലോയ്‌മെന്റ് പെർമിറ്റിൽ അയർലണ്ടിൽ ജോലി ചെയ്തിട്ടുള്ള ഒരു ഹെൽത്ത് കെയർ അസിസ്റ്റന്റുമായി ബന്ധപ്പെട്ട് ഒരു അപേക്ഷ നൽകിയാൽ, പെർമിറ്റ് ഉടമയുടെ പ്രസക്തമായ ലെവൽ 5 ക്വാളിറ്റി ആന്റ് ക്വാളിഫിക്കേഷൻസ് അയർലണ്ടിന്റെ (QQI) പകർപ്പ് യോഗ്യത വേണം
BSC നഴ്സിംഗ് കഴിഞ്ഞവരെ തത്തുല്യ യോഗ്യത ആയി QQI പരിഗണിക്കുമെങ്കിലും എംപ്ലോയർ പരിഗണിക്കില്ല പണ്ട് കന്നുകാലികളും ഇപ്പോൾ നഴ്‌സിംഗ് ഹോമുകളും ഉള്ള കൗണ്ടികളിലെ മുതാളിമാർക്ക് എന്ത് BSC NUSRSING.. മറ്റതു തന്നെ വേണം ..
കാരണം അവർ എഴുതിയിട്ടുണ്ട് ... ഞങ്ങൾ QQI തരുമെങ്കിലും എപ്ലോയർ .. അത് അംഗീകരിക്കണം .. പിന്നെ എന്തിനു ഇത് ... വെറും തമാശ .. BSC നഴ്സുമാർക്ക് യോഗ്യത അനുസരിച്ചു QQI ലെവൽ 8 ഉണ്ട് ..
QQI recognition : https://qsearch.qqi.ie/WebPart/RecognitionDetails?recognitionCode=65
പിന്നെ ഇപ്പോൾ ചില നഴ്സിംഗ് ഹോമുകളിലും മറ്റു ഏട് മൂത്തു എസ് ഐ ( പണ്ട് പോലീസ് ആയിട്ട് ജോലിക്കെറിയാൽ വിരമിക്കുന്നതിനു മുൻപ് സീനിയോറിറ്റി മൂത്തു സൂപ്രണ്ടന്റ് ആകാം ) ആയ ചില തദ്ദേശ - വിദേശ മാനേജർമാർ ഈ എത്തുന്ന ജോലിക്കാരെ ഒരുതരം ഭരണമാണ്. എന്നാൽ അവർക്ക് വേണ്ട വർക്ക് പ്ലസ് സേഫ്റ്റിയും റിലേഷനും അറിയില്ല തന്നെ... ഒരേ പേടിപ്പീരുമാത്രം ..അവരു തന്നെയാണ് മിക്ക ഏജന്റുമാർക്കും വഴികാട്ടികൾ .. ലക്ഷങ്ങൾ മറിയുമ്പോൾ .. കിമ്പളം ആകാം ... അതിനാൽ ഒരു സ്ഥലത്തും എത്താതെ ഇവർ കേസ് ഒതുക്കും ഇല്ലേൽ പോളിസി പറയും പേടിപ്പിക്കും ..വഴി അറിയാ കുട്ടികൾ ..പെട്ടതുതന്നെ ..
ഇവിടെ ഉള്ള ആളുകൾക്ക് അറിയാം കെട്ടിയോനും കെട്ടിയോളും ജോലി ചെയ്‌ത് ചൈൽഡ് ബെനിഫിറ്റും മേടിച്ചു ജീവിച്ചിട്ട് ഇവിടെ തികയില്ല അപ്പോഴാണ് ഈ HCA വിസ. പണ്ടൊക്കെ വിമാനക്കൂലി എങ്കിലും കുറഞ്ഞിരുന്നു എന്നാൽ ഇപ്പോഴോ ഇരുട്ടടിപോലെ വിമാനക്കമ്പനികളും കാർമേഘം പോലെ കണ്ണുരുട്ടി നോക്കുന്നു വേണേൽ പോകെടാ ഓഫറും ഇല്ല ...കുറവും അല്ല ...
അയർലണ്ടിൽ നിന്ന് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്ന പലരും ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്ക് തങ്ങൾ കൊണ്ടുവന്ന ആളുകളെ മറ്റു രാജ്യങ്ങൾ മികച്ചതാണെന്ന് പറഞ്ഞ് റിക്രൂട്ട്മെന്റ് പരസ്യം ചെയ്യുന്നു. അതും കച്ചവടം.. ഇതൊന്നും അറിയാതെ... ഇപ്പോഴും.. പലരും വഴിയിൽ കുടുങ്ങി..
USEFUL LINKS:
- Ineligible List of Occupations for Employment Permits: https://enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/employment-permit-eligibility/ineligible-categories-of-employment/
- WRC Workplace Relations Commission: http://workplacerelations.ie
- QQI recognition : https://qsearch.qqi.ie/WebPart/RecognitionDetails?recognitionCode=65
- Protector of Emigrants Ministry of External Affairs Government of India: 3rd Floor, Putherickal Buildings, Market Road, Kochi 682035, Tel: 0484-2360187, Fax 0484- 2360187, Email: poecochin@mea.gov.in Kerala (District Ernakulum) CPIO: Protector of Emigrants.
- Protector of Emigrants Ministry of External Affairs Government of India: https://meacms.mea.gov.in/Images/attach/Protectors_Emigrants_States_Union_Territories_new.pdf.
- !!!!!! ALERT !!!!!!DEAR, NURSES ARE YOU LOOKING NURSES JOBS IN ABROAD..?“BEWARE… OF FRAUD AGENTS”PLEASE CHECK THE LISTS OF APPROVED DEMANDS FOR NURSES BY MINISTRY OF EXTERNAL AFFAIRS GOVERNMENT OF INDIA.IN THE GIVEN LINK….. http://emigrate.gov.in/ext/preCsoUpload.action
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.