അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു.

 കൊല്ലം: കൊല്ലം തേവലക്കരയിൽ അമ്മയും മകനും വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. തേവലക്കര അരിനെല്ലൂർ സന്തോഷ് ഭവനിൽ ലില്ലി മകൻ സോണി എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രഥമിക നിഗമനം.

ഇന്ന് പുലർച്ചെ ലില്ലിയുടെ വീട്ടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ പരിശോധനയിൽ വീട്ടിനുള്ളിലാകെ തീയും പുകയും നിറഞ്ഞ അവസ്ഥയിലായിരുന്നു. വാതിൽ തകർത്താണ് ആദ്യം അകത്ത് കയറിയത്.

വീടിൻ്റെ ഗേറ്റും അകത്ത് നിന്ന് പൂട്ടിയിരുന്നു. ഹാളിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് പെട്രോള്‍ ഒഴിച്ചുവെച്ചിരുന്ന കുപ്പിയും ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യ കാരണമെന്നാണ് സൂചന.

സെക്രട്ടേറിയേറ്റിലെ ജീവനക്കാരനാണ് മരിച്ച സോണി. ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങളാണ് തീ അണച്ചത്. തെക്കുംഭാഗം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !