ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതിനായി രാഷ്ട്ര സമിതി (ബിആര്‍എസ്) നേതാവ് കെ കവിതയുടെ നേതൃത്വത്തില്‍ നിരാഹാര സമരം തുടങ്ങി. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് വേണ്ടിയാണ് സമരം നടത്തുന്നത്. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ഒരു ദിവസത്തെ നിരാഹാര സമരമാണ് നടക്കുക. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കെ കവിതയുടെ എന്‍ജിഒ ഭാരത് ജാഗ്രതിയാണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്. ഇതിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് കവിത നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ(എം), ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം എന്നിവയുള്‍പ്പെടെ പത്തിലധികം പാര്‍ട്ടികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ബില്‍ പാസാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പാര്‍ലമെന്റിന് പുറത്ത് ഞങ്ങള്‍ ബില്ലിനെ പിന്തുണയ്ക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. താന്‍ എംപിയായിരിക്കുമ്പോള്‍ ഇത് രാജ്യസഭയില്‍ പാസായിരുന്നുവെന്നും പാര്‍ലമെന്റില്‍ പാസാക്കേണ്ടതുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
ജന്തര്‍മന്തറില്‍ യെച്ചൂരി സമരക്കാരോട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. 2010മുതല്‍ ബില്‍ കോള്‍ഡ് സ്റ്റോറേജില്‍ കിടക്കുകയാണെന്നും 2024ന് മുമ്പ് പാര്‍ലമെന്റില്‍ പാസാക്കാനുള്ള അവസരം മോദി സര്‍ക്കാരിനുണ്ടെന്നും കവിത വ്യക്തമാക്കി. നിരാഹാര സമരം ഇന്നലെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് സമരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.