കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. പൂര്‍ണമായും അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് പുറകു വശത്തായി ചതുപ്പ് പാടത്താണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ മുതല്‍ ആരംഭിച്ച തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന് നഗരത്തില്‍ കനത്ത പുക വ്യാപിച്ചിട്ടുണ്ട്.
നഗരത്തില്‍ കിലോമീറ്ററുകളോളം പുക പടര്‍ന്നിട്ടുണ്ട്. തീ പിടുത്തം ഉണ്ടാകാനുള്ള കാരണം വ്യകതമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. കൊച്ചിയിലെ സുപ്രധാന മേഖലയിലുണ്ടായ തീപിടുത്തം ആശങ്കയുണ്ടാക്കിയെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ല. തീ പിടുത്തതില്‍ അണയാതെ കിടക്കുന്ന കനലുകളാണ് വീണ്ടും തീ പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. മുമ്പ് ഉണ്ടായ തീ പിടുത്തം മൂന്ന് ദിവസത്തോളം സമയമെടുത്താണ് പൂര്‍ണ്ണമായും അണച്ചത്. വ്യാഴാഴ്ച ആറ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ അണക്കാന്‍ ശ്രമിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.