തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തത്ത് ആദ്യ കപ്പല്‍ സെപ്റ്റംബറില്‍ എത്തുമെന്ന് മുഖ്യമന്ത്രി. ലോകത്തിലെ എല്ലാ പ്രധാനനഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്നത് തുറമുഖങ്ങളോട് ചേര്‍ന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖത്തെ, ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ തുറമുഖമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തിന്റെ സാധ്യതകള്‍ വളരെ വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തുറമുഖത്ത് നിന്ന് ചരക്ക് നീക്കം സുഗമമാക്കാന്‍ 67 കിലോമീറ്റര്‍ ഔട്ടര്‍ റിങ് റോഡ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായെന്നും അദ്ദേഹം സഭയെ അറിയിച്ചു. '30-40% ചരക്കുനീക്കം നടക്കുന്ന തിരക്കേറിയ സമുദ്രപാതയിലാണ് വിഴിഞ്ഞം തുറമുഖം. സെപ്റ്റംബറില്‍ ആദ്യ കപ്പല്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടും വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാനപ്പെട്ട വ്യാവസായിക ഇടനാഴിയായി വിഴിഞ്ഞം മാറും. ലോകത്ത് പ്രധാനനഗരങ്ങളും വ്യവസായ കേന്ദ്രങ്ങളും വളര്‍ന്നത് തുറമുഖങ്ങളോട് ചേര്‍ന്നാണ്. ഇടനാഴിയുടെ ഇരുവശത്തും താമസിക്കുന്ന ജങ്ങളെ പങ്കാളികളാക്കി വ്യവസായ പാര്‍ക്കുകള്‍, ലോജിസ്റ്റിക്സ് സെന്ററുകള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് മുന്‍കൈ എടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്', മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.