കൊച്ചി: സ്വപ്ന പുറത്തുവിട്ട ബോംബ് കേരള രാഷ്ട്രീയത്തില്‍ പൊട്ടുമോ ചീറ്റുമോ എന്നത് കണ്ടറിയേണ്ട പൂരമാണ്. പക്ഷേ ഒന്നുറപ്പ്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മാസ്റ്ററെ കര്‍ണാടക പോലീസ് ചോദ്യം ചെയ്യും.
വധഭീഷണി ഉള്‍പ്പെടെ ഉയര്‍ത്തി വിജയ് പിള്ള എന്ന മധ്യസ്ഥന്‍ വഴി തന്നോട് സംസാരിച്ചുവെന്നും ഗോവിന്ദന് മാസ്റ്ററുടെ നിര്‍ദേശ പ്രകാരമാണ് സംസാരിച്ചതെന്നും കാണിച്ച് സ്വപ്ന സുരേഷ് കര്‍ണാടക പോലീസിന് നല്കിയ പരാതിയില്‍ പോലീസിന് നടപടിയെടുക്കാതിരിക്കാന്‍ കഴിയില്ല.
മാത്രമല്ല ഇഡിയും സിബിഐയും അന്വേഷിക്കുന്നതും സംസ്ഥാന മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയരുമായ ലൈഫ് മിഷന് ഇടപാടില്‍ പ്രതിയാണ് സ്വപ്ന സുരേഷ് എന്നതിനാല്‍ പരാതിയെ ഗൗരവത്തോടെ തന്നെ സമീപിക്കാന്‍ കര്‍ണാടക പോലീസ് നിര്‍ബന്ധിതരാകും.
പ്രധാനമായും ഗോവിന്ദന് മാസ്റ്ററെ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ് സ്വപ്നയുടെ ഇന്നത്തെ ഫേസ്ബുക്ക് ലൈവ്. ഇതോടെ ജനകീയ പ്രതിരോധ യാത്രയ്ക്കിടയില്‍ തന്നെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട അവസ്ഥയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി. വെളപ്പെടുത്തല്‍ സംബന്ധിച്ച വസ്തുതകള്‍ ശരിയോ തെറ്റോ എന്നതൊക്കെ ഇനി നിയമ സംവിധാനങ്ങള്‍ തെളിയിക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.