കാസർകോട്: നഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചാലിങ്കാൽ എണ്ണപ്പാറ സ്വദേശിനി മിസിരിയയുടെ മകൾ ഫാത്തിമ(18)യെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മംഗളൂരുവിൽ നഴ്സിംഗ് പഠനം നടത്തി വരികയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയം നോക്കിയാണ് ഫാത്തിമ ആത്മഹത്യ ചെയ്തത്.
വെള്ളിയാഴ്ച ഫാത്തിമ പഠനത്തിന് പോയിരുന്നില്ല. മാതാവ് മിസിരിയയും സഹോദരിയും വൈകിട്ട് കാഞ്ഞങ്ങാട് നഗരത്തിൽ പോയി തിരിച്ചെത്തിയപ്പോഴാണ് ഫാത്തിമയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ അയൽവാസികളെ വീട്ടുകാർ വിവരമറിയിക്കുകയും, തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ കാസർകോട് ജനൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
അടുത്തിടെ ഒരു ഗൾഫുകാരനുമായി വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹം കഴിഞ്ഞാൽ പഠനം മുടങ്ങുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഈ ആശങ്ക ധർമ്മസങ്കടത്തിലേക്ക് നയിച്ചെന്നും, തുടർന്നുണ്ടായ മനോവിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കിയതായിരിക്കാമെന്ന് കരുതുന്നുവെന്നും അമ്പലത്തറ പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യ കുറിപ്പോ മറ്റോ ലഭിച്ചിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.