കടുത്തുരുത്തി മോഡേൺ ഡ്രൈവിംഗ് സ്കൂളിന്റെ ഉടമ ആയിരുന്ന ജോൺ ആശാന്റെ (വി.ജെ.ജോൺ വല്ലയിൽ) മകൾ ബിന്ദു ലിജോ (46) അന്തരിച്ചു
കോട്ടയം;ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന ലിജോ ജോര്‍ജിന്റെ ഭാര്യ ബിന്ദു ലിജോ (46) അന്തരിച്ചു. കാന്‍സര്‍ ചികിത്സയിലിരിക്കേയാണ് മരണം. ഒരു വര്‍ഷം മുമ്പാണ് ബിന്ദുവിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. പിന്നീട് ചികിത്സ തുടരവേയാണ് ഇന്നു രാവിലെ മരണം സംഭവിച്ചത്.
ബിന്ദുവിന്റെ മാതാപിതാക്കള്‍ ഒപ്പം തന്നെയുണ്ടായിരുന്നു. കടുത്തുരുത്തി വല്ലയില്‍ വി ജെ ജോണിന്റെയും അന്നമ്മ ജോണിന്റെയും മകളാണ് ബിന്ദു ലിജോ.അങ്കമാലി സെന്റ് ജോര്‍ജ് ഇടവകാംഗമായ ലിജോ പള്ളിപ്പാട്ട് കുടുംബാംഗമാണ്. നാലു മക്കളാണുള്ളത്.
ഗ്ലോസ്റ്ററിൽ തന്നെ താമസിക്കുന്ന ബിജോയ് ജോണ്‍, ഓസ്ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന ബിബിൻ ജോൺ എന്നിവർ സഹോദരന്മാരാണ്
യുകെ മലയാളി സമൂഹത്തിന് ഏറെപ്രിയപ്പെട്ടവരായിരുന്നു ബിന്ദുവിന്റെ കുടുംബം. അസോസിയേഷന് പ്രവര്‍ത്തനങ്ങളിലും ഫാമിലി യൂണിറ്റ് പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു.
സംസ്കാരം യുകെയില്‍ വച്ചു തന്നെ നടത്തും. ദിവസം പിന്നീട് തീരുമാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.