INS KHUKRI VESSEL
ദിയുവിൽ എത്തിയപ്പോള്‍ ദിയു ഫോര്‍ട്ടും മ്യൂസിയവും പള്ളികളും കണ്ടതിനുശേഷം നേരെ പോയത് ചരിത്രപ്രധാനമായ സ്ഥാനമുള്ള യുദ്ധക്കപ്പലിലേക്കാണ്. 1971 ലെ ഇന്ത്യ പാക്ക് യുദ്ധത്തിൽ ഇന്ത്യയ്ക്ക് നഷ്ടമായ യുദ്ധക്കപ്പലാണ് ഐ എൻ എസ് ഹുക്രി. പാകിസ്താന്റെ അന്തർവാഹിനിയിൽ നിന്നും മിസൈൽ ആക്രമണത്തിൽ തകർന്ന ഈ യുദ്ധക്കപ്പൽ ഇപ്പോൾ നമുക്ക് കേറി കാണുവാനും സ്മരണകൾ ഓർക്കുവാനും, ആ യുദ്ധത്തിൽ നമുക്ക് നഷ്ടപ്പെട്ട നാവികരെ ഓർക്കുവാനും അവരുടെ സ്മരണകളെ ഓർത്ത് ഒരു നിമിഷം പ്രാർത്ഥിക്കുവാനും ഉള്ള അവസരം നമുക്ക് ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. ആദ്യമായിട്ടാണ് ഒരു യുദ്ധക്കപ്പലിൽ കയറുന്നതും, കാണുന്നതും. ഐനസ് ഹുക്രിയിലേക്ക് കേറുമ്പോൾ ഓർമ്മ വരുന്നത് 1971ലെ ഡിസംബർ 9 എന്ന തീയതിയാണ്.
INS KHUKRI MEMMORIAL
1971ല്‍ പാക്കിസ്ഥാനി പട്ടാളത്തിൻ്റെ ആക്രമണത്തില്‍ മുങ്ങിയ ഇന്ത്യന്‍ നേവല്‍ഷിപ്പ് ഐ.എന്‍.എസ് കുക്രിയുടെ സ്മാരകമാണ് ഇത്. 1971 ഡിസംബര്‍ ഒമ്പതിന് ദിയു തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഐ.എന്‍.എസ് കുക്രി മുങ്ങിയത്. പാക്കിസ്ഥാനി സബ്മറൈന്‍ ആയ പി.എന്‍.എസ് ഹാംഗറില്‍ നിന്നുള്ള മിസൈലേറ്റ് കുക്രി മുങ്ങുമ്പോള്‍ 18 ഇന്ത്യന്‍ നേവി ഓഫീസര്‍മാരുടെയും 176 സെയിലര്‍മാരുടെയും ജീവനാണ് അറബിക്കടലിൻ്റെ ആഴങ്ങളില്‍ പൊലിഞ്ഞത്.
കുക്രിയുടെ കമാന്‍ഡിംഗ് ഓഫീസറായ ക്യാപ്റ്റന്‍ മഹേന്ദ്രനാഥ മുള്ളക്ക് മുന്നില്‍ കീഴടങ്ങാന്‍ അവസരം ലഭിച്ചെങ്കിലും പോരാടി വീരചരമം അടയാനാണ് ക്യാപ്റ്റനും സഹസൈനികരും തീരുമാനിച്ചത്. തൻ്റെ ലൈഫ് ജാക്കറ്റ് മരിക്കും മുമ്പ് ജൂനിയര്‍ ഓഫീസര്‍ക്ക് ക്യാപ്റ്റന്‍ മുള്ള നല്‍കുകയും ചെയ്തു. മുള്ളയുടെയും സഹപ്രവര്‍ത്തകരുടെയും ജീവത്യാഗത്തിന് 48 മണിക്കൂറിനുള്ളില്‍ കറാച്ചി തുറുമുഖം കീഴടക്കി ഇന്ത്യന്‍ നേവി പ്രതിഫലം നല്‍കുകയും ചെയ്തു. പകരം വെക്കാനില്ലാത്ത ധീരതക്ക് പകരമായി ക്യാപ്റ്റന്‍ മുള്ളക്ക് രാജ്യം മഹാവീര ചക്രം നല്‍കി ആദരിക്കുകയും ചെയ്തു. 1999 ഡിസംബര്‍ 15നാണ് ഐ.എന്‍.എസ് കുക്രി മെമ്മോറിയല്‍ ഇന്ത്യന്‍ നേവി ഫ്ളാഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയ വൈസ് അഡ്മിറല്‍ മാധവേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തത്. കടലിന് അഭിമുഖമായ മലമുകളില്‍ സ്ഥിതി ചെയ്ത സ്മാരകത്തില്‍ ഐ.എന്‍.എസ് കുക്രിയുടെ ഗ്ളാസില്‍ അടക്കം ചെയ്ത മാതൃകയും സ്ഥാപിച്ചിട്ടുണ്ട്..
ഇന്ത്യ പാക്ക് യുദ്ധത്തിൽ തകർന്ന യുദ്ധ കപ്പലിലെ കാഴ്ചകളും, INS KHUKRI മെമ്മോറിയയിലെ കാഴ്ചകളും കാണുവാനായി OFFBEAT TRAVELLERS എന്ന യൂട്യൂബ് ചാനൽ കാണുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.