മൂലമറ്റം: മൂലമറ്റം മേഖലയില്‍ വ്യാപകമായ തീപിടിത്തം. ഫയര്‍ഫോഴ്സിന് വെള്ളമെടുക്കാന്‍ പോലും സമയമില്ലാത്ത രീതിയില്‍ ആണ് തീപിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടോടെ ടൗണില്‍ ടെയില്‍ റെയ്സ് കനാലിനോട് ചേര്‍ന്ന് ടാക്സി സ്റ്റാന്റിന്റെ പുറക് വശത്ത് മൂന്ന് സ്ഥലങ്ങളില്‍ തീപിടിത്തം ഉണ്ടായി.
ചൂടും പുകയും കാരണം ടൗണില്‍ പരിഭ്രാന്തി പരത്തി. ഫയര്‍ഫോഴ്സ് എത്തി മൂന്ന് സ്ഥലത്തേയും തീയണച്ചു. ഇതിനിടെ കുളമാവ് ഉപ്പുകുന്നില്‍ തീപിടുത്തം സംഭവിച്ചു. ദിവാകരന് പൊട്ടനാനിയുടെ നൂറോളം കുരുമുളക് കൊടിദേഹണ്ഡങ്ങള് കത്തിനശിച്ചു.സമീപത്തെ പുല്മേടിനും തീ പിടിച്ചു.
പിന്നീടാണ് മൂലമറ്റം കെ.എസ്ഇബി കോളനിക്ക് പുറത്ത് പതിപ്പള്ളി റോഡരുകില്‍ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് വാഹനം അവിടെ പോയി ചെന്നും തീയണച്ചു. അപ്പോഴാണ് അറക്കുളം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം തീപിടുത്തം അറിയുന്നത്. അവിടെയും ഓടിയെത്തി. വേനല്‍ കടുത്തതോടെ ഫയര്‍ഫോഴ്സിന് അമിത ജോലി ഭാരം ആയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.