ജർമ്മനി: ഹാംബർഗിലുള്ള യഹോവയുടെ സാക്ഷികളുടെ കേന്ദ്രത്തിൽ ആണ് വ്യാഴാഴ്ച രാത്രി വെടിവെപ്പ് നടന്നത്.
ജർമ്മൻ നഗരമായ ഹാംബർഗിലെ യഹോവയുടെ സാക്ഷികളുടെ കേന്ദ്രത്തിലുണ്ടായ വെടിവയ്പിൽ തോക്കുധാരിയെന്ന് സംശയിക്കുന്നയാളടക്കം എട്ട് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
തോക്കുധാരി മരിച്ചതായി കരുതുന്നതായും കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 9 മണിക്ക് ആരംഭിച്ച ആക്രമണത്തില്‍ ഏഴ് പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും ഇതിൽ എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട് ചെയ്തു. മരണസംഖ്യയിൽ അക്രമിയും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞെങ്കിലും എത്രപേർ മരിച്ചുവെന്ന് പറയാൻ വിസമ്മതിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
വെടിവയ്പ്പിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ, നഗരത്തിലെ ഗ്രോസ്‌ബോർസ്റ്റൽ ജില്ലയിൽ ഒരു പ്രധാന ഓപ്പറേഷൻ നടക്കുന്നുണ്ടെന്ന് ഹാംബർഗ് പോലീസ് പറഞ്ഞു. നിരവധി തെരുവുകൾ അടച്ചുപൂട്ടുകയും പ്രദേശം ഒഴിവാക്കാൻ പൊതുജനങ്ങൾ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. വീടിനുള്ളിൽ തന്നെ തുടരാനും നെറ്റ്‌വർക്കിന് അമിതഭാരം ഉണ്ടാകാതിരിക്കാൻ "അത്യാവശ്യ സാഹചര്യത്തിൽ" മാത്രം ഫോൺ ഉപയോഗിക്കാനും പ്രദേശവാസികളോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.