ഇടുക്കി;വട്ടവട ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022- 23 സാമ്പത്തിക വർഷത്തിൽ പഴത്തോട്ടം 11-ആം വാർഡിൽ കേന്ദ്രസർക്കാർ അമൃതസരോവർ പദ്ധതിക്ക് തുടക്കമായി.
നിർദിഷ്ട പദ്ധതി സ്ഥലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പദ്ധതിയിൽ പെടുത്തി നിർമിക്കുന്ന ശുദ്ധജല കുളത്തിന് 30 മീറ്റർ നീളം, 13.25 മീറ്റർ വീതി, മൂന്ന് മീറ്റർ താഴ്ച എന്ന അളവിലാണ് നിർമ്മാണം.മൺപണി, മരം വച്ച് പിടിപ്പിക്കൽ, കയർ ഭൂവസ്ത്രം,പുല്ലു വച്ചുപിടിപ്പിക്കൽ എന്നീ പ്രവർത്തികൾ.
അവിദഗ്ധ തൊഴിലാളികളെ കൊണ്ടാണ് പൂർത്തീകരിച്ചത്. ഭൂഗർഭ ജലത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കൃഷി ആവശ്യത്തിനുള്ള ജലലഭ്യതയ്ക്കും ഫലപ്രദമാണ് ഈ പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.