പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ. നേതാവുമായിരുന്ന ബിമൽ കൃഷ്ണ (24) ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. കൃഷ്ണഗിരിയിൽ ഡാം സന്ദർശനത്തിന് പോകുമ്പോൾ ബിമൽ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ തട്ടി. റോഡിൽ വീണ ബിമലിന്റെ ശരീരത്തിൽകൂടി അതുവഴി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നു.
തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു അപകടം. സഹോദരൻ അമൽ കൃഷ്ണയ്ക്കൊപ്പം ബംഗളുരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ബിമൽ. യൂണിയൻ ഭാരവാഹി, കലാ സാംസ്‌കാരിക പ്രവർത്തകൻ, എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോന്നി ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെയും ബിന്ദുകുമാരിയുടെയും മകനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.