എയര്‍ഹോസ്റ്റസിനെ ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തിൽ സുഹൃത്തും മലയാളിയുമായ യുവാവ് അറസ്റ്റിൽ

 ബെംഗളൂരു: ബെംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ ഫ്ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന ധിമാന്‍ (28) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ ആണ്‍സുഹൃത്തും മലയാളിയുമായ ആദേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് അപകടം നടന്നത്. അപകടത്തിന് നാല് ദിവസം മുമ്പാണ് അര്‍ച്ചന ദുബായിയില്‍ നിന്നെത്തിയത്. 

ആദേശ് താമസിക്കുന്ന കോറമംഗലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് യുവതി താഴേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആത്മഹത്യാ കേസാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. അര്‍ച്ചന കാലു തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് ആദേശിന്റെ വിശദീകരണം.

എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരനാണ് ആദേശ്. ദുബായിയില്‍ അന്താരാഷ്ട്ര വിമാന കമ്പനിയില്‍ ജീവനക്കാരിയും മോഡലുമാണ് അര്‍ച്ചന. ഇരുവരും ഒരു ഡേറ്റിങ് വെബ്‌സൈറ്റിലൂടെയാണ് പരിചയത്തിലാകുന്നതെന്നും ആറു മാസത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.അര്‍ച്ചന ആദേശിനെ കാണാന്‍ പലതവണ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.

ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നും സംഭവം നടന്ന രാത്രി ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനം തര്‍ക്കത്തിലേക്ക് നയിക്കുകയായിരുന്നു. ബഹളത്തിനിടെ യുവതി ബാല്‍ക്കണിയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇത്രയും ഉയരത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ പ്രയാസമാണെന്നും യുവതിയെ ആദേശ് കൊലപ്പെടുത്തിയതിന് തന്നെയാണ് സാധ്യതയെന്നും ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സി കെ ബാവ അറിയിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !