അയര്‍ലന്‍ഡില്‍ വ്യാജ തൊഴില്‍ വാഗ്ദാനവുമായി തട്ടിപ്പുസംഘം രംഗത്ത്; വിശ്വസിക്കാതെ പണം കൊടുത്ത് നിരവധി പേർ.

അയര്‍ലന്‍ഡില്‍ വിവിധ ജോലികളിൽ വ്യാജ റിക്രൂട്ടിംഗ് വാഗ്ദാനവുമായി ഇന്ത്യക്കാരായ  തട്ടിപ്പുസംഘം, പറഞ്ഞിട്ടും വിശ്വസിക്കാതെ പണം കൊടുത്ത് നിരവധി പേർ. ....

മുൻപ് ടെസ്‌കോ, ഫാർമിംഗ്  പോലുള്ള കമ്പനികളുടെ പരസ്യമായിരുന്നുവെങ്കിൽ ഇപ്പോൾ ചെറി പിക്കിങ്ങും ഫ്രൂട്ട് പാക്കിങ്ങുമാണ്. ജോലികളുടെ നിജസ്ഥിതി അറിയാതെ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നു സംശയിക്കാം. 




കമ്പനിയുടെ ലെറ്റർ ഹെഡും  വെബ്സൈറ്റ് കണ്ടും, ഇതിലേയ്ക്ക് എത്തുമ്പോൾ ചിലരെങ്കിലും അയർലണ്ടിലുള്ള ആളുകളോടും കമ്മ്യൂണിറ്റികളോടും ബന്ധപ്പെട്ട് തട്ടിപ്പ് മനസ്സിലാക്കി പിന്മാറുന്നു എന്നാൽ ചിലർ  ഇവിടെ ഉള്ളവർക്ക് അവർ എത്തുന്നത് താത്പര്യം ഇല്ലാഞ്ഞിട്ടാണ് എന്ന് പറഞ്ഞു  ഇവര്‍ ഇത് വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ല.

ചിലരോട് ഇപ്പൊ വേണ്ട സാലറിയിൽ നിന്നും പിടിച്ചോളാം എന്നും പ്രോസസ്സിംഗ് ചാർജ് മാത്രം എന്നും പറഞ്ഞാണ് തട്ടിപ്പ്. ഇതിൽ  വീണുപോവുന്നവരെ  വ്യാജ ഓഫര്‍ ലെറ്റര്‍ നല്‍കിയ ശേഷം ബാംഗ്ലൂരില്‍  മെഡിക്കല്‍ പരിശോധന നടത്താൻ ഇരുപതിനായിരം മുതൽ  അമ്പതിനായിരം  രൂപയോളം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.



നിരവധി പേർ ബാംഗ്ലൂർ ആസ്ഥാനമാക്കി ഉള്ള ഇല്ലാത്ത ഹോസ്പിറ്റൽ അന്വേഷിച്ചു നടക്കുന്നു. മെഡിക്കൽ വേണ്ടാത്ത രാജ്യത്തു പോകാൻ ക്യുവിൽ ആണ് ചിലർ. മറ്റുചിലർക്ക്  തട്ടിപ്പു സംഘം വ്യാജ ഓഫര്‍ ലെറ്ററുകളും ഡോക്യൂമെന്റുകളും നൽകി. ഇതിനു വിശ്വാസ്യത വരുത്താൻ ഫ്ലൈറ്റ് ടിക്കറ് വരെയാണ് നൽകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്‌തു കൊടുക്കുന്ന ഏജൻസികളോ അല്ലെങ്കിൽ ഓൺലൈൻ തട്ടിപ്പു സംഘങ്ങളുടെയോ റാക്കറ്റ് ഉണ്ടാകാം കാരണം ഇത് കുറെ നാളുകളായി നടക്കുന്നു. 

Berry Clone എന്ന പേരിലുള്ള വ്യാജ കമ്പനിയുമായി ബന്ധപ്പെട്ടാണ്  തട്ടിപ്പ് നടക്കുന്നത്. ഗ്ലോബൽ ഫ്രൂട്ട് പാക്കിങ് കമ്പനി എന്നാണ് ഇവരുടെ അവകാശവാദം എന്നാൽ UK നമ്പറിൽ ബന്ധപ്പെട്ടാൽ ഒരു റീപ്ലയും  ലഭിക്കില്ല എന്നതാണ് സത്യം. കോര്‍ക്കിലെ ബിഷപ്പ്ടൌണില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇതെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ഈ പേരിലുള്ള കമ്പനി കോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സത്യം. അയർലണ്ടിൽ യൂറോ ആണ് കറൻസി എന്നിരിക്കെ  2500 ഡോളർ  ശമ്പളത്തില്‍ ദിവസേ 8 മണിക്കൂര്‍ വീതമുള്ള ജോലിയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. 

ഒരു ബിസിനസ് അയർലണ്ടിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ , കമ്പനിയുടെ  പേര്, ഏജൻസിയുടെ പേര്  അല്ലെങ്കിൽ ഡയറക്ടറുടെ പേര് ഇവ നൽകിയാൽ  കാണാൻ കഴിയും 

അയര്‍ലന്‍‍ഡില്‍ നിയമപ്രകാരം ജോലി ചെയ്യണമെങ്കില്‍ വർക്ക് പെർമിറ്റും വിസയും ആവശ്യമുണ്ട് കൂടാതെ ആവശ്യത്തിന്  എക്സ്സ്‌പീരിയൻസും വേണം. കൂടാതെ  നിലവില്‍ വിദേശികള്‍ക്ക്ഇത്തരം ജോലികൾക്ക്  ജോലികള്‍ക്ക് ഡിപാര്‍ട്മെന്റ് ഓഫ് എന്റര്‍പ്രൈസ്  വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നില്ല. 

USEFUL LINKS:

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !