സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി,

കാൻപുർ: ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ യുവാക്കൾ പിടിയിൽ. ശനിയാഴ്ചയാണ് ഡോക്ടർമാരായ ദമ്പതികളുടെ മകളെ വിനയ് ഠാക്കൂർ എന്ന യുവാവ് കാൻപുരിലെ കഫെയിൽ പീഡനത്തിനിരയാക്കിയത്.

കുട്ടിയെ കഫെയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു. കുടിക്കാൻ നൽകിയ പാനീയത്തിൽ ലഹരി മരുന്നു കലക്കി നൽകി. തുടർന്നു പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴു പേരും ചേർന്നു കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ ശരീരം മുഴുവൻ കടിച്ചുമുറിവേൽപ്പിച്ച നിലയിലായിരുന്നു. 

വിനയ് ഠാക്കൂർ പെൺകുട്ടിയുടെ നഗ്നദൃശ്യം ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേയ്ഡ് ഉപയോഗിച്ചു വിനയ് ഠാക്കൂർ തന്റെ പേര് എഴുതിവച്ചിരുന്നു. മറ്റാരെയും വിവാഹം ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ കയ്യിൽനിന്നും പണവും ഇയാൾ കൈക്കലാക്കി. ഒരുവിധം ഇവിടെനിന്നു രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യങ്ങൾ പറയുകയായിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !